ഓണം ബമ്പര്‍ തനിക്കെന്ന് വയനാട് സ്വദേശി; ടിക്കറ്റിനായി കാത്തിരിപ്പ്
Kerala News
ഓണം ബമ്പര്‍ തനിക്കെന്ന് വയനാട് സ്വദേശി; ടിക്കറ്റിനായി കാത്തിരിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 3:34 pm

പനമരം: 12 കോടിയുടെ ഓണം ബമ്പറടിച്ചത് തനിക്കാണെന്ന് വയനാട് പനമരം സ്വദേശി സൈതലവി.

ദുബൈയില്‍ ഹോട്ടലിലെ ജീവനക്കാരനായ സൈതലവി സുഹൃത്ത് മുഖേനയാണ് ടിക്കറ്റെടുത്തതെന്നാണ് പറഞ്ഞിരിക്കുന്നത്. ടിക്കറ്റ് സുഹൃത്ത് തന്റെ കുടുംബത്തിന് ഉടന്‍ കൈമാറുമെന്ന് സൈതലവി പറഞ്ഞു.

ഇതുവരെ സൈതലവിയുടെ കൂട്ടുകാരന്‍ ടിക്കറ്റുമായി എത്തിയിട്ടില്ല. ഒരുമണിക്കൂറിനുള്ളില്‍ ടിക്കറ്റ് സൈതലവിയുടെ വീട്ടില്‍ എത്തിക്കുമെന്നാണ് വിവരം.

സൈതലവിയുടെ മകന്‍ കൂട്ടുകാരന്റെ അടുത്തെത്തി ടിക്കറ്റ് വാങ്ങിക്കുമെന്നാണ് സൈതലവിയില്‍ നിന്ന് ലഭിക്കുന്ന വിവരം. കൂട്ടുകാരന്‍ ഇപ്പോള്‍ കോഴിക്കോടാണ് ഉള്ളതെന്ന് സൈതലവി പറഞ്ഞു.

” വാട്‌സ് ആപ്പ് വഴിയാണ് ടിക്കറ്റ് എടുക്കാറുണ്ടായിരുന്നത്. മിക്ക ദിവസവും ടിക്കറ്റ് എടുക്കാറുണ്ട്. ഒരു പ്രാവശ്യം 10 ലക്ഷം കിട്ടി.

ഇത്തവണ അമ്മദ്ക്കയാണ് എനിക്ക് വേണ്ടി ടിക്കറ്റ് എടുത്തത്. വാടകവീട്ടിലാണ് താമസം. ചെറിയ വീടും സ്ഥലവും വാങ്ങണം. കുറച്ച് കടമുണ്ട്. അതു വീട്ടണം. ബാക്കി ബാങ്കിലിടണം. പാവങ്ങളെ സഹായിക്കണം. 2009 മുതല്‍ പ്രവാസിയാണ്. ഓണം ബമ്പറടിച്ചെന്ന് കേട്ടപ്പോ പെട്ടെന്ന് ടെന്‍ഷനായി’ സൈതലവി പറഞ്ഞു.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights:   Wayanad native claims Onam bumper for himself; Waiting for tickets