എഡിറ്റര്‍
എഡിറ്റര്‍
അച്ചടക്ക നടപടി: വാട്‌സണ്‍, ഖൗജ, ജോണ്‍സന്‍, പാറ്റിന്‍സണ്‍ പുറത്ത്
എഡിറ്റര്‍
Monday 11th March 2013 3:46pm

മൊഹാലി: ഓസീസ് ടീമില്‍ അച്ചടക്കം ലംഘിച്ചതിന് നാലു പ്രമുഖ താരങ്ങളെ പുറത്താക്കി.  ഓപ്പണര്‍ ഷെയ്ന്‍ വാട്‌സന്‍, മധ്യനിര ബാറ്റ്‌സ്മാന്‍ ഉസ്മാന്‍ ഖൗജ, ബോളര്‍മാരായ മിച്ചല്‍ ജോണ്‍സന്‍, ജെയിംസ് പാറ്റിന്‍സന്‍ എന്നിവരെയാണ് മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ പരിഗണിക്കേണ്ടെന്ന് തീരുമാനിച്ചത്.

Ads By Google

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് തുടങ്ങാന്‍ രണ്ടു ദിവസം മാത്രം ശേഷിക്കെയാണ് ടീം കടുത്ത നടപടിക്കൊരുങ്ങിയത്.

ഇന്ത്യക്കെതിരെ ആദ്യ രണ്ടു ടെസ്റ്റുകളും മല്‍സരം തോറ്റതിന്റെ കാരണം ഓരോ കളിക്കാരനും പ്രത്യേകമായി വ്യക്തമാക്കികൊണ്ട് കോച്ചിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ കോച്ചിന്റെ ഈ ആവശ്യത്തോട് ഇവര്‍ നാലുപേരും പ്രതികരിച്ചില്ല. മറ്റുകളിക്കാര്‍ ഇ- മെയില്‍ വഴിയും നേരിട്ടും കോച്ചിന് വിശദീകരണം നല്‍കിയിരുന്നു.

പതിനേഴ് അംഗ ടീമുമായി ഇന്ത്യയിലെത്തിയ ഓസീസ് സ്‌ക്വാഡിന്റെ അംഗബലം ഇതോടെ 13 ആയി കുറഞ്ഞു. ഹൈദരാബാദില്‍ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയത് ടീമിനെ ഒന്നടങ്കം തളര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഓരോ കളിക്കാരനോടും റിവ്യൂ എന്ന നിലയില്‍ പ്രതികരിക്കാന്‍ ആവശ്യപ്പെട്ടത്. പക്ഷേ ഇവര്‍ നാലുപേരും ഈ തീരുമാനത്തെ അവഗണിക്കുകയായിരുന്നു.

Advertisement