എഡിറ്റര്‍
എഡിറ്റര്‍
‘അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്ത്’: കളി കൈ വിട്ടതോടെ മുരളി വിജയിയെ അസഭ്യം പറയുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത്; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
എഡിറ്റര്‍
Monday 27th March 2017 10:26pm

ധര്‍മ്മശാല: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഇരു ടീമുകള്‍ക്കും ജീവന്‍ മരണ പോരാട്ടമായി മാറിയിരിക്കുകയാണ്. ഓരോ വിക്കറ്റും ഓരോ പന്തും കളിയുടെ ഗതിയെ മാറ്റിമറിക്കും. മത്സരത്തിന്റെ സമ്മര്‍ദ്ദം താരങ്ങളുടെ മുഖത്തു നിന്നും വായിച്ചെടുക്കാം.

കളിക്കളത്തിനു പുറത്ത് ഡ്രസ്സിംഗ് റൂമില്‍ പോലും താരങ്ങള്‍ക്ക് സമ്മര്‍ദ്ദമില്ലാതെ ഇരിക്കാന്‍ കഴിയുന്നില്ലെന്നാണ് ഈ ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നത്. മത്സരത്തിനിടെ ഇന്ത്യന്‍ താരം മുരളി വിജയിയെ അസഭ്യം പറയുന്ന ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന്റെ വീഡിയോ ആണിത്.

നേരത്തെ തന്നെ തന്റെ പരിധി വിട്ട പെരുമാറ്റം കൊണ്ട് സ്മിത്ത് ഇന്ത്യന്‍ ആരാധകരുടെ നോട്ടപ്പുള്ളിയായിരുന്നു. ഇപ്പോഴിതാ താരം വിജയിയെ അസഭ്യം പറയുന്ന വീഡിയോ കൂടി പുറത്തു വന്നതോടെ സ്മിത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.

ഓസീസിന്റെ രണ്ടാം ഇന്നിംഗ്‌സിനിടെയായിരുന്നു സ്മിത്തിന്റെ അതിരുവിട്ട രോക്ഷ പ്രകടനം. ഡ്രസ്സിംഗ് റൂമിലിരുന്നു കളി കാണുകയായിരുന്നു ഓസീസ് നായകന്‍ എന്നതാണ് ഇതിലെ ശ്രദ്ധേയമായ മറ്റൊരു വസ്തുത.


Also Read: ബി.ജെ.പി പഴയ ബി.ജെ.പി അല്ലത്രേ!; വോട്ടു പിടിക്കാനായി ബീഫ് നിരോധനം വേണ്ടെന്നു വയ്ക്കാന്‍ ഒരുങ്ങി പാര്‍ട്ടിയുടെ പുതിയ അടവ്


ഓസീസ് വിക്കറ്റുകള്‍ ഓരോന്നായി വീണു കൊണ്ടിരിക്കുകയായിരുന്നു. ഒമ്പത് വിക്കറ്റുകള്‍ വീണതിന് പിന്നാലെ ഓസീസ് താരം ഹെയ്‌സല്‍വുഡിനെ ഇന്ത്യന്‍ ഫീല്‍ഡര്‍ മുരളി വിജയ് കയ്യിലൊതുക്കുകയും അപ്പീല്‍ ചെയ്യുകയുമായിരുന്നു. എന്നാല്‍ മൂന്നാം അമ്പയറുടെ വിധിയില്‍ ഹെയ്‌സല്‍വുഡ് പുറത്തായില്ലെന്ന് തെളിയുകയായിരുന്നു.

പിന്നീടാണ് വിവാദത്തിന് തുടക്കം കുറിച്ച സംഭവം അരങ്ങേറിയത്. ഡ്രസ്സിംഗ് റൂമിലിരുന്ന് മത്സരം വീക്ഷിക്കുകയായിരുന്ന സ്മിത്ത് അരിശത്തോടെ മുരളി വിജയിയെ അസഭ്യം പറയുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഇതോടെ നേരത്തെ തന്നെ വിവാദങ്ങള്‍ കൊണ്ട് നിറഞ്ഞ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടൂര്‍ണമെന്റ് വീണ്ടും കളിക്കളത്തിനു പുറത്തെ സംഭവവികാസങ്ങള്‍ കൊണ്ടു വാര്‍ത്തയാവുകയാണ്.

വീഡിയോ കാണാം

Advertisement