എഡിറ്റര്‍
എഡിറ്റര്‍
ഫേസ്ബുക്ക് ഓണ്‍ലൈന്‍ കാമ്പെയ്ന്‍
എഡിറ്റര്‍
Friday 5th October 2012 11:18am

വാഷിങ്ടണ്‍: ഫേസ്ബുക്കിന്റെ ഉപയോക്താക്കളുടെ എണ്ണം നൂറ് കോടി കടന്നിരുക്കുന്ന അവസരത്തില്‍ സോഷ്യല്‍ സര്‍വീസ് രംഗത്ത് തങ്ങളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് തെളിയിക്കാന്‍ ഒരുങ്ങിയിറങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക്.

‘തിങ്‌സ് ദാറ്റ് കണക്ട് അസ്’ എന്ന വീഡിയോയിലൂടെയാണ് തങ്ങളുടെ പ്രാധാന്യം എത്രത്തോളമുണ്ടെന്ന് ഫേസ്ബുക്ക് ഉപയോക്താക്കളെ ബോധ്യപ്പെടുത്തുന്നത്.

Ads By Google

ഒഴിഞ്ഞുകിടക്കുന്ന ചുവപ്പ് കസേരയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. കാട്ടില്‍ തൂക്കിയിട്ട നിലയില്‍ കാണിക്കുന്ന കസേരയില്‍ നിന്നും ആളുകള്‍ ഇരിക്കുന്നതായി കാണിക്കുന്നു. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക്.

പിന്നീട് ഇത് ഒരു കൂട്ടം ആളുകളാകുന്നു. നൃത്തം, വിനോദം എന്നിവയെല്ലാം കടന്ന് വരുന്നു. പിന്നെ വീണ്ടും കസേരകളിലേക്ക്.

‘കസേരകളില്‍ ആര്‍ക്കും ഇരിക്കാം വിശ്രമിക്കാം, ഇനി കസേര വലുതാണെങ്കില്‍ ഒരുപാട് പേര്‍ക്ക് ഒന്നിച്ചിരിക്കാം, തമാശകള്‍ പങ്കുവെക്കാം, കഥകളുണ്ടാക്കാം, അതെല്ലെങ്കില്‍ വെറുതേ കേള്‍വിക്കാരാനാകാം. കസേരകള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ്, ഫേസ്ബുക്ക് പോലെ.’ എന്ന അര്‍ത്ഥം വരുന്ന വരികള്‍ പശ്ചാത്തല സംഗീതമായെത്തുന്നു.

ആദ്യമായാണ് ഒരു അഡ്വര്‍ടൈസിങ് ക്യാമ്പെയ്‌നുമായി ഫേസ്ബുക്ക് എത്തുന്നത്. പുതിയ പരസ്യം ടെലിവിഷലൂടെ സംപ്രേഷണം ചെയ്യുമെന്നതിനെ കുറിച്ച് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Advertisement