എഡിറ്റര്‍
എഡിറ്റര്‍
യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് തോന്നലായിരുന്നെന്ന്
എഡിറ്റര്‍
Friday 30th March 2012 12:24pm


കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി: ക്രിസ്തുമത വിശ്വാസത്തിന്റെ ആണിക്കല്ലിനെ ബാധിക്കുന്ന കണ്ടെത്തലുമായി കേംബ്രിഡ്ജ് അക്കാദമി ഗവേഷണ റിപ്പോര്‍ട്ട്. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വെറും ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മാത്രമായിരുന്നെന്നാണ് ഇവരുടെ കണ്ടെത്തല്‍.

അതേസമയം ക്രിസ്തുവിന്റെ മൃതശരീരത്തെ പൊതിഞ്ഞ മുഖത്തുണി യഥാര്‍ഥവും ക്രിസ്തുവിന്റെ ശരീരത്തെ സ്പര്‍ശിച്ചതുമാണ് എന്ന് ചരിത്ര ഗവേഷകനായ തോമസ് ദേ വെസല്ലോ സാക്ഷ്യപ്പെടുത്തി. എന്നാല്‍ ആ മുഖത്തുണിയിലെ രൂപങ്ങള്‍ മിക്ക വിശ്വാസികളെയും തെറ്റിദ്ധരിപ്പിച്ചുവെന്നാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പറയുന്നത്. കുരിശു മരണത്തിന്റെ മൂന്നാം നാള്‍ ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റു എന്നാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത്. ഈ വിശ്വാസം തെറ്റാണെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഈ കണ്ടെത്തലുകള്‍ ശരിയാണെന്ന് തെളിഞ്ഞാല്‍ രണ്ട് ബില്യണിലധികം ക്രിസ്ത്യാനികളുടെ വിശ്വാസമാണ് ചോദ്യം ചെയ്യപ്പെടുന്നത്.

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രിസ്തുവിന്റെ മുഖത്തുണിയിലെ രൂപം കണ്ട ഒരാള്‍ക്ക് അത് അത്ഭുതകരമായേ തോന്നൂ. ആ തുണിയിലെ രൂപം ജീവനുള്ള ക്രിസ്തുവാണെന്ന് അവര്‍ക്ക് തോന്നുകയായിരുന്നു. ഗവേഷകര്‍ പറയുന്നു.

‘ നിങ്ങള്‍ സ്വയം യേശുവിന്റെ അനുയായികളുടെ അനുഭവങ്ങളിലേക്കെത്തണം. യേശു കുരിശിലേറ്റപ്പെട്ടതിന്റെ മൂന്നാം ദിവസം മങ്ങിയ വെളിച്ചത്തില്‍ അദ്ദേഹത്തിന്റെ ശവകുടീരത്തിന് സമീപം അനുയായികള്‍ എത്തുന്നു. യേശുവിന്റെ മുഖത്തിട്ട തുണിയില്‍ അവര്‍ അദ്ദേഹത്തിന്റെ പ്രതിരൂപം കാണുകയും അത് ജീവനോടെയുള്ള യേശുവാണെന്ന് തെറ്റിധരിക്കുകയും ചെയ്യുന്നു’-  അവര്‍ വ്യക്തമാക്കി.

ക്രിസ്തീയ വിശ്വാസ പ്രകാരം പീറ്റര്‍, ജെയിംസ്, തോമസ്, മഗ്ദലന മറിയം എന്നിവരാണ് കുരിശിലേറ്റിയ യേശുവിനെ മൂന്ന് ദിവസത്തിനുശേഷം നേരില്‍ കണ്ടതായി പറയുന്നത്. ഇതിലൂടെയാണ് യേശു ദൈവപുത്രനാണെന്ന വിശ്വാസം ഉടലെടുത്തത്.

 

 

പുതിയ നിയമത്തില്‍ റോമന്‍കാരാല്‍ ക്രൂശിതനാക്കപ്പെട്ടശേഷം ശവകുടീരത്തില്‍ അടക്കം ചെയ്ത ക്രിസ്തു സ്വര്‍ഗസ്ഥനാകും മുമ്പ് മറ്റ് പലര്‍ക്കും ദര്‍ശനം നല്‍കിയിരുന്നതായും പറയുന്നുണ്ട്.

മുഖത്തുണിയായി കണ്ടെത്തിയ ലിനല്‍ തുണി ക്രിസ്തുവിന്റെ കുരിശിലേറ്റലിന് ശേഷം അദ്ദേഹത്തിന്റെ മൃതശരീരത്തില്‍ നിന്നും കണ്ടെത്തിയതായിട്ടാണ് വിശ്വാസം. 1988-ല്‍ നടത്തിയ റേഡിയോ കാര്‍ബര്‍ പരീക്ഷണങ്ങള്‍ പ്രകാരം ഈ തുണിയുടെ കാലഘട്ടം 1260-1390 നും ഇടയിലാണ്. മാത്രവുമല്ല ജീവിച്ചിരുന്ന യേശുവിന്റെ ഇരട്ടിയാണ് തുണിയില്‍ പതിഞ്ഞിട്ടുള്ള യേശുവിന്റെ ആകൃതിയെന്നും നേരത്തെ കണ്ടെത്തലുകളുണ്ടായിരുന്നു. വടക്കന്‍ ഇറ്റലിയിലെ റോയല്‍ ചാപ്പല്‍ ഓഫ് കത്തീഡ്രലായിരുന്നു ഈ കണ്ടെത്തലിന് പിന്നില്‍. എന്നാല്‍ കാര്‍ബണ്‍ ടെസ്റ്റില്‍ പിഴവ് വന്നതായി ദേവെസേല്ലോ തന്റെ പുതിയ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ മുഖവസ്ത്രം 1204-ല്‍ ഫ്രഞ്ച് സൈനികര്‍ കൊള്ളയടിച്ചതായും അദ്ദേഹം പറയുന്നു. ക്രിസ്തുവിനെ പൊതിഞ്ഞ വസ്ത്രം യാഥാര്‍ത്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പരീക്ഷണങ്ങളിലൂടെ ഇത് തെളിയിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തുണിയിലുള്ള കണങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇത് ഇസ്രായേലികളുടെതായിരുന്നെന്ന് മനസിലായിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ജുഡിയയില്‍ നെയ്തുവന്നിരുന്ന തുണിയാണിത്. ഇതില്‍ കാണുന്ന രക്തക്കറകള്‍ യഥാര്‍ത്ഥ രക്തം തന്നെയാണ്. ഈ ലിനന്‍ തുണികളുടെ പ്രായം 1300 വര്‍ഷമാണെന്നും കാര്‍ബണ്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

Advertisement