എഡിറ്റര്‍
എഡിറ്റര്‍
ഉറുമിയില്‍ പകര്‍പ്പവകാശം ലംഘിച്ച് സംഗീതമുപയാഗിച്ചതിന് പൃഥ്വീരാജിനെതിരെ വാറണ്ട്
എഡിറ്റര്‍
Monday 29th October 2012 9:56pm

prithviraj in urumiന്യൂദല്‍ഹി: കനേഡിയന്‍ സംഗീതജ്ഞയുടെ പരാതിയില്‍ നടന്‍ പൃഥ്വിരാജിനെതിരെ സിവില്‍ വാറണ്ട്. ദല്‍ഹി ഹൈക്കോടതിയാണ് പകര്‍പ്പവകാശം ലംഘിച്ചതിന് പൃഥ്വിരാജിനെതിരെ വാറണ്ടിറക്കിയത്. ഉറുമി സിനിമയില്‍ സംഗീതം പകര്‍പ്പാവകാശം ലംഘിച്ച് ഉപയോഗിച്ചതിനാണ് കേസ്. ചിത്രത്തിന്റെ സംവിധായകന്‍ സന്തോഷ് ശിവന്‍, നിര്‍മ്മാതാവ് ഷാജി നടേശന്‍ എന്നിവര്‍ക്കെതിരെയും കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്.

Ads By Google

ദിപക് ദേവ് ആണ്‌ ഉറുമിയില്‍ ‘ആരോ നീ ആരോ’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. കനേഡിയന്‍ സംഗീതജ്ഞ ലെറീന മക്കെന്നിറ്റിന്റെ ആല്‍ബത്തില്‍ ഉപയോഗിച്ച സംഗീതം മോഷ്ടിച്ചതിനാണ് ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. സംഗീതജ്ഞ നല്‍കിയ ഹരജിയിലാണ് പൃഥ്വിക്കും പിന്നണിയില്‍ പ്രവര്‍ത്തിച്ച ചിലര്‍ക്കുമെതിരെ കോപ്പിറൈറ്റ് ആക്ട് പ്രകാരം വാറണ്ട് അയച്ചിരിക്കുന്നത്. പൃഥ്വിരാജിനെതിരെ പുറപ്പെടുവിച്ച വാറണ്ട് നടപ്പാക്കാന്‍ തിരുവനന്തപുരം ജില്ലാ കോടതിക്ക് കൈമാറിയിട്ടുണ്ട്.

1957 ലെ കോപ്പിറൈറ്റ് ആക്ട് 57 അനുസരിച്ച് മോറല്‍ റൈറ്റ്‌സ് ഓര്‍ സ്‌പെഷ്യല്‍ റൈറ്റ്‌സ് പ്രകാരം ചിത്രത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ തന്റെ സംഗീതത്തിന്റെ തീവ്രത ഇല്ലാതാക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.

Advertisement