99 ല്‍ വെച്ച് പുറത്തായിട്ടും ലൈഫ് ലഭിച്ച് വാര്‍ണര്‍; വീഡിയോ
THE ASHES
99 ല്‍ വെച്ച് പുറത്തായിട്ടും ലൈഫ് ലഭിച്ച് വാര്‍ണര്‍; വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 26th December 2017, 9:00 am

മെല്‍ബണ്‍: നാലാം ആഷസ് ടെസ്റ്റില്‍ ഓപ്പണര്‍ വാര്‍ണറുടെ സെഞ്ച്വറി മികവില്‍ ഓസീസ് മികച്ച സ്‌കോറിലേക്ക് കുതിക്കുകയാണ്. മെല്‍ബണില്‍ 21 ാം ടെസ്റ്റ് സെഞ്ച്വറിയാണ് വാര്‍ണര്‍ കുറിച്ചത്.

എന്നാല്‍ സെഞ്ച്വറിയ്ക്ക് തൊട്ടടുത്ത് വെച്ച് ഇംഗ്ലണ്ട് പേസ് ബൗളര്‍ ക്യൂരാന്‍ പുറത്താക്കിയിരുന്നു. അമ്പയര്‍ ഔട്ട് വിളിക്കുകയും വാര്‍ണര്‍ പവലിയനിലേക്ക് നടക്കുകയും ചെയ്തു.

എന്നാല്‍ ടി.വി റിപ്ലേകളില്‍ ക്യൂരാന്റെ പന്ത് നോബോളായിരുന്നെന്ന് വ്യക്തമായി. ഇതോടെ വാര്‍ണറോട് തിരികെ വരാന്‍ അമ്പയര്‍ ആവശ്യപ്പെടുകയും ചെയ്തു. മടങ്ങിയത്തിയതിന് പിന്നാലെ സെഞ്ച്വറി പൂര്‍ത്തിയാക്കിയെങ്കിലും നീണ്ട ഇന്നിംഗ്‌സ് കളിക്കാന്‍ താരത്തിനായില്ല. 151 പന്തില്‍ 103 റണ്‍സ് നേടിയാണ് വാര്‍ണര്‍ പുറത്തായത്.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സെടുത്തിട്ടുണ്ട്. 65 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സ്മിത്തും 31 റണ്‍സുമായി ഷോണ്‍ മാര്‍ഷുമാണ് ക്രീസില്‍. അഞ്ചു മല്‍സരങ്ങളുള്ള പരമ്പരയില്‍ ആദ്യ മൂന്നും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ.

വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക