എഡിറ്റര്‍
എഡിറ്റര്‍
സിറിയയില്‍ രാസായുധം നടത്തിയതിന് തെളിവുണ്ടെന്ന് യു.എന്‍
എഡിറ്റര്‍
Tuesday 4th June 2013 5:21pm

siria

വാഷിങ്ടണ്‍: സിറിയയില്‍ നടക്കുന്ന ആഭ്യന്തര യുദ്ധത്തില്‍ രാസായുധങ്ങള്‍ ഉപയോഗിച്ചതിന് തെളിവുണ്ടെന്ന് യു.എന്‍. എന്നാല്‍ ഏത് തരത്തിലുള്ള രാസായുധങ്ങളാണ് ഉപയോഗിച്ചതെന്നും ആരൊക്കെയാണ് ഉപയോഗിച്ചത് എന്നതിനും ആധികാരികമയാ തെളിവില്ലെന്നും യു.എന്‍ വ്യക്തമാക്കി.

സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായിരിക്കുകയാണെന്നും യുദ്ധക്കുറ്റങ്ങളാണ് സിറിയയില്‍ നടക്കുന്നതെന്നും യു.എന്‍ പറയുന്നു. കുറ്റകൃത്യത്തില്‍ സൈന്യത്തിനും വിമതര്‍ക്കും ഒരേ പോലെ പങ്കുണ്ട്.

ഇരുകൂട്ടരും രാസായുധം ഉപയോഗിച്ചിട്ടുണ്ടാകാമെന്നും യു.എന്‍ പറയുന്നു. മാര്‍ച്ചിലും ഏപ്രിലിലും ഉണ്ടായ യുദ്ധത്തില്‍ നാല് പ്രാവശ്യം രാസായുധം ഉപയോഗിച്ചു. സിറിയയില്‍ പരിശോധന നടത്താന്‍ ഐക്യരാഷ്ട്രസഭയുടെ രാസായുധ വിദഗ്ധര്‍ക്ക് അനുമതി നല്‍കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Ads By Google

സിറിയയില്‍ രാസായുധം ഉപയോഗിച്ചതായി നേരത്തേ വെളിപ്പെട്ടിരുന്നു.

വിമതര്‍ സറിന്‍ ഗ്യാസ് അടക്കമുള്ള മാരകായുധങ്ങള്‍ പ്രയോഗിക്കുന്നതി യു.എന്‍ അവ്വേഷണ ഉദ്യോഗസ്ഥരുടെ പക്കല്‍ കൃത്യമായ തെളിവുകളുണ്ടെന്ന് യു.എന്‍ മനുഷ്യാവകാശ സംഘടനയുട വെക്താവ് കര്‍ലാ ഡെല്‍ പൊന്റെ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ നേതൃത്വത്തിലുള്ള നാറ്റോസംഖ്യം, സൗദി അറേബ്യ, മുസ് ലീം ബ്രദര്‍ഹുഡ്, അല്‍ഖ്വയ്ദ തുടങ്ങിയ ശക്തികള്‍ സിറിയയിലെ വിമത സഖ്യത്തെ സഹായിക്കുന്നുണ്ട്.

ആഭ്യന്തരയുദ്ധത്തില്‍ ഇതുവരെയായി 80,000 ലേറെ പേര്‍ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്കുകള്‍. ജനുവരി 15 നും മേയ് 15നും ഇടയില്‍ 17 കൂട്ടക്കൊലകളും നടന്നതായി യു.എന്‍. കണ്ടെത്തിയിരുന്നു.

Advertisement