വാളയാര്‍ കേസില്‍ ഉടന്‍ സി.ബി.ഐ അന്വേഷണം ഉണ്ടാവില്ല; സര്‍ക്കാരിനും മാതാപിതാക്കള്‍ക്കും അപ്പീല്‍ നല്‍കാമെന്ന് കോടതി
walayar case
വാളയാര്‍ കേസില്‍ ഉടന്‍ സി.ബി.ഐ അന്വേഷണം ഉണ്ടാവില്ല; സര്‍ക്കാരിനും മാതാപിതാക്കള്‍ക്കും അപ്പീല്‍ നല്‍കാമെന്ന് കോടതി
ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 1:54 pm

വാളയാര്‍ കേസില്‍ സി.ബി.ഐ അന്വേഷണം ഉടന്‍ ഉണ്ടാവില്ല. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സാഹചര്യമുണ്ടെന്നും കുട്ടികളുടെ മതാപിതാക്കള്‍ക്കും സര്‍ക്കാറിനും അപ്പീല്‍ നല്‍കാമെന്നും കോടതി പറഞ്ഞു.

ഈ സാഹചര്യത്തില്‍ സി.ബി.ഐ അന്വേഷണാവശ്യം സ്വീകാര്യമല്ല. സി.ബി.ഐ അന്വേഷണത്തിനുളള ഹരജി വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണെന്നും വിധി പറഞ്ഞ കേസില്‍ എങ്ങനെ പുതിയ അന്വേഷണം നടത്താന്‍ പറ്റുമെന്ന് കോടതി ചോദിച്ചു.

അതേസമയം, പ്രതികളെ വെറുതെ വിട്ട ഉത്തരവ് റദ്ദാക്കാതെ അന്വേഷിക്കാന്‍ സാധിക്കില്ല എന്ന് സി.ബി.ഐ വ്യതമാക്കിയിട്ടുണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാളയാര്‍ കേസ് വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
പൊതുതാല്‍പ്പര്യ ഹരജി പിന്‍വലിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി അറിയിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വാളയാര്‍ കേസില്‍ മൂന്നുപ്രതികളെ വെറുതെവിട്ട പാലക്കാട് പോക്സോ കോടതിയുടെ വിധിപ്പകര്‍പ്പ് പുറത്തു വന്നിരുന്നു. പ്രോസിക്യൂഷന്‍ വാദം മുഴുവന്‍ സാധ്യതകളെ അടിസ്ഥാനമാക്കിയാണെന്നാണ് വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാഹചര്യ തെളിവുകളോ നേരിട്ടുള്ള തെളിവുകളോ ഇല്ല എന്നും ശരിയായ തെളിവില്ലാതെ ക്രിമിനല്‍ കേസില്‍ ശിക്ഷിക്കാനാവില്ലെന്നും വിധിപ്പകര്‍പ്പില്‍ പറയുന്നുണ്ട്.

പ്രോസിക്യൂഷന്റേത് ദയനീയ പരാജയമാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഹാജരാക്കിയത് നിഗമനങ്ങള്‍ മാത്രമാണെന്നും കുറ്റകൃത്യങ്ങളെ പ്രതികളുമായി ബന്ധിപ്പിക്കാന്‍ ശാസ്ത്രീയ തെളിവുകളില്ലെന്നും വിധിപ്പകര്‍പ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ