എഡിറ്റര്‍
എഡിറ്റര്‍
കശ്മീര്‍: ഇന്ത്യയുടെ മറുപടിക്കായി കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍
എഡിറ്റര്‍
Thursday 16th November 2017 9:52pm

ഇസ്‌ലാമാബാദ്: കാശ്മീര്‍, സിയാച്ചിന്‍, സര്‍ക്രീക്ക് തുടങ്ങിയ തര്‍ക്ക വിഷയങ്ങളില്‍ ഇന്ത്യയുടെ മറുപടിക്ക് കാത്തിരിക്കുകയാണെന്ന് പാകിസ്ഥാന്‍. അയല്‍രാജ്യവുമായി സമാധാനത്തിന് വേണ്ടി പാകിസ്ഥാന്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയന്ത്രണരേഖയില്‍ ഇന്ത്യ ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ ആരോപിച്ചു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ ഇന്ത്യയുടെയും പാകിസ്ഥാന്റെയും സൈന്യങ്ങള്‍ പരസ്പരം ഏറ്റുമുട്ടലുകള്‍ ഉണ്ടാവുകയാണെന്നും അന്താരാഷ്ട്ര സമൂഹത്തിലെ ഉത്തരവാദിത്തമുള്ള അംഗമെന്ന നിലയില്‍ പാകിസ്ഥാന്‍ സമാധാനത്തില്‍ വിശ്വസിക്കുന്നുവെന്നും തങ്ങളുടെ സായുധസേനകള്‍ എല്ലാ ഭീഷണികളില്‍ നിന്നും രാജ്യത്തെ പ്രതിരോധിക്കാന്‍ കഴിവുള്ളവരാണെന്നും അദ്ദേഹം റേഡിയോ പാകിസ്ഥാനില്‍ പറഞ്ഞു.


Read more:   ‘തോമസ് ചാണ്ടിയുടെ രാജിക്കു പിന്നാലെ ശശീന്ദ്രന്‍ നന്ദി സന്ദേശം അയച്ചു’; ഗുരുതര ആരോപണവുമായി ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍


തങ്ങളുടെ അതിര്‍ത്തി സംരക്ഷിക്കേണ്ട ഉത്തരവാദിത്ത്വം സൈന്യത്തിനുണ്ടെന്നും ഫൈസല്‍ വ്യക്തമാക്കി.

2016 ജനുവരിയിലുണ്ടായ പഠാന്‍ കോട്ട് ഭീകരാക്രമണം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു. ഏഴ് ഇന്ത്യന്‍ സൈനികരാണ് ഈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിന് ശേഷം ഉറിയിലും അക്രമണമുണ്ടായി.

ഇന്ത്യ ക്രൂയിസ് മിസൈലുകള്‍ പരീക്ഷിച്ചത് പാകിസ്ഥാനെ അറിയിച്ചില്ല എന്നും ഇത് തങ്ങളെ മുന്‍കൂട്ടി അറിയിക്കണമായിരുന്നു എന്നും മിസൈല്‍ പരീക്ഷണം പാകിസ്ഥാനോടുള്ള വെല്ലുവിളിയാണെന്നും ഫൈസല്‍ ആരോപിച്ചു

Advertisement