ഇംഗ്ലണ്ടിലെ അനുഭവം അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരം: വി.വി.എസ്.ലക്ഷ്മണ്‍
Daily News
ഇംഗ്ലണ്ടിലെ അനുഭവം അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരം: വി.വി.എസ്.ലക്ഷ്മണ്‍
ന്യൂസ് ഡെസ്‌ക്
Saturday, 25th October 2014, 12:30 am

vvs_laxman2_1361450350_1361450358 കൊല്‍ക്കത്ത: ഇംഗ്ലണ്ട് സീരീസിലെ അനുഭവംആസ്‌ട്രേലിയയില്‍ വച്ച്‌ അടുത്ത ലോകകപ്പില്‍ ഇന്ത്യക്ക് ഗുണകരമാകുമെന്ന് വി.വി.എസ്.ലക്ഷ്മണ്‍.

“ആസ്‌ട്രേലിയയില്‍ നമുക്ക് ശോഭിക്കാന്‍ കഴിയുമെന്ന് എനിക്കുറപ്പുണ്ട്. കാരണം അവര്‍ക്ക് അതിനുള്ള കഴിവും സാമര്‍ത്ഥ്യവുമുണ്ട്. നിങ്ങളത് ലോര്‍ഡ്‌സില്‍ കണ്ടതാണ്. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിനു ശേഷം അവര്‍ക്ക്‌ നന്നായി കളിക്കാന്‍ സാധിച്ചില്ല. വിദേശ സാഹചര്യങ്ങളിലെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച് വിജയങ്ങളിലൊന്നായിരുന്നു അത്.” ലക്ഷ്മണ്‍ പറഞ്ഞു.

ബാറ്റ്‌സ്മാന്‍മാരുടെ ഒന്നിച്ചുള്ള പരാജയമാണ് ഇത്തരത്തിലുള്ള തകര്‍ന്നടിയലിനു കാരണമെന്ന് ലക്ഷ്മണ്‍ പറഞ്ഞു. നമ്മുടെ ബാറ്റ്‌സ്മാന്‍മാര്‍ ബൗളര്‍മാര്‍ക്കുമുന്നില്‍ ഏറെ പ്രയാസപ്പെട്ടു. ഒരുമണിക്കൂറിനുളളില്‍ നാല് വിക്കറ്റുകളാണ് നമുക്ക് നഷ്ടപ്പെട്ടത്. ഇത്തരം ഒരവസ്ഥയില്‍ ഒരു തിരിച്ചുവരവ് ബുദ്ധിമുട്ടാണ്.

ട്വന്റി20 യുടെയും ഏകദിനത്തിന്റെയും ഫലമായി ക്രിക്കറ്റ് ഏറെ മാറിയിട്ടുണ്ട്. ഇപ്പോള്‍  ഒരോവറില്‍ ഏകദേശം 4 റണ്‍സ് വരെ എടുക്കന്‍ ശ്രമിക്കുന്നു. ഞാന്‍ കളിക്കുമ്പോള്‍ ഒരോവറില്‍ 3 റണ്‍സ് തന്നെ മികച്ചതായിക്കാണുമായിരുന്നു.

പരാജയങ്ങള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഗുണമേ ചെയ്യുകയുള്ളുവെന്ന് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു.