എഡിറ്റര്‍
എഡിറ്റര്‍
‘ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു’; രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധവുമായി വി.ടി ബലറാം
എഡിറ്റര്‍
Friday 4th August 2017 9:49pm

 

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം ഉണ്ടായതിനെ രൂക്ഷമായി വിമര്‍ശിച്ച് വി.ടി ബലറാം എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ നടന്ന സംഘ് പരിവാറിന്റെ ആക്രമണം. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ്. അവരാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്.തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്. അദ്ദേഹം പറയുന്നു.


also read ദേശീയ വനിതാ ഹോക്കി താരം ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു


ഏതായാലും ക്രമസമാധാന നില തകര്‍ന്നതിനേക്കുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ ഇന്ന് തന്നെ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്.

ഇന്ന് വെള്ളപ്പൊക്ക ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ രാഹുല്‍ ഗാന്ധിയുടെ വാഹനം ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ ആക്രമിക്കുകയായിരുന്നു. കല്ലേറില്‍ രാഹുലിന്റെ കാറിന്റെ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ബി.ജെ.പിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു
പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ ഗുജറാത്തില്‍ സംഘ് പരിവാറിന്റെ ആക്രമണം. അസഹിഷ്ണുക്കളായ ഭീരുക്കളുടെ രീതിയാണ് കായികമായുള്ള ഇത്തരം ആക്രമണങ്ങള്‍. തീവ്രവാദികളാല്‍ അറുംകൊല ചെയ്യപ്പെട്ട രണ്ട് രക്തസാക്ഷികളുടെ കുടുംബത്തിലെ അംഗമായ അദ്ദേഹത്തിന് ഇന്ത്യയിലെ ഏറ്റവും കനത്ത എസ് പി ജി സംരക്ഷണം ഉണ്ടായിട്ടും ഇങ്ങനെയൊരു അനുഭവമുണ്ടായത് അതീവ ഗൗരവത്തോടെ കാണേണ്ടതാണ്.
ഏതായാലും ക്രമസമാധാന നില തകര്‍ന്നതിനേക്കുറിച്ചന്വേഷിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയെ അവിടത്തെ ഗവര്‍ണ്ണര്‍ ഇന്ന് തന്നെ സമ്മണ്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Advertisement