എഡിറ്റര്‍
എഡിറ്റര്‍
പിണറായിയുടെ ദുരഭിമാനത്തിനാണോ സുപ്രീം കോടതി വിധിക്കാണോ ജനാധിപത്യത്തില്‍ വില? ; സെന്‍കുമാര്‍ കേസില്‍ വി.ടി ബല്‍റാം
എഡിറ്റര്‍
Saturday 29th April 2017 3:32pm

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുണ്ടായിട്ടും സെന്‍കുമാറിനെ കേരള പൊലീസ് മേധാവിയായി നിയമിക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വി.ടി ബല്‍റാം എം.എല്‍.

സുപ്രീം കോടതിയുടെ സംശയരഹിതമായ ഒരു വിധി പുറത്തുവന്നിട്ട് ദിവസങ്ങളായിട്ടും അതനുസരിച്ച് ടി.പി. സെന്‍കുമാറിന് കേരള പോലീസ് മേധാവിയായി പുനര്‍നിയമനം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് നിയമവാഴ്ചയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണെന്ന് വി.ടി ബല്‍റാം പ്രതികരിച്ചു.

ചീഫ് മിനിസ്റ്ററുടെയും ചീഫ് സെക്രട്ടറിയുടേയും വ്യക്തിവിരോധത്തിനും ദുരഭിമാനത്തിനുമല്ല, പരമോന്നത നീതിപീഠത്തിന്റെ വിധിതീര്‍പ്പിന് തന്നെയാണ് ഒരു ഭരണഘടനാധിഷ്ഠിത ജനാധിപത്യത്തില്‍ വിലയുണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരാണ് നടപടി.


Dont Miss ജീവനേക്കാളും വില മാനത്തിന്; പൊലീസ് വാഹനത്തില്‍ പൊട്ടിക്കരഞ്ഞ് ഗോമതി; പൊമ്പിളൈ ഒരുമെ പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി 


നഷ്ടപ്പെട്ട കാലാവധി നീട്ടി നല്‍കണമെന്നും സെന്‍കുമാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറുന്നുണ്ട്. കര്‍ണ്ണാടക ചീഫ് സെക്രട്ടറിക്ക് തടവ് ശിക്ഷ ലഭിച്ചത് ഓര്‍മ്മിപ്പിച്ചാണ് സെന്‍കുമാറിന്റെ പരാതി. സ്ഥാനം തിരിച്ച് തരാതിരിക്കാന്‍ നളിനി നെറ്റോ കഴിയുന്നതെല്ലാം ചെയ്യുമെന്നും സെന്‍കുമാറിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ തിങ്കളാഴ്ചയായിരുന്നു സുപ്രീം കോടതി വിധി പുറപ്പെടുവിച്ചിരുന്നത്. സംസ്ഥാന പൊലീസ് മേധാവിയായി സെന്‍കുമാറിനെ ഉടന്‍ നിയമിക്കണമെന്നായിരുന്നു കോടതി വിധി.

വിധി വന്നതിന് പിന്നാലെ തന്നെ ഡി.ജി.പിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിധി പകര്‍പ്പ് സഹിതം ചീഫ് സെക്രട്ടറിയ്ക്ക് സെന്‍കുമാര്‍ കത്ത് നല്‍കിയിരുന്നു. തന്നെ പൊലീസ് മേധാവി ആയി നിയമിക്കണം എന്ന ഒറ്റവരി കത്താണ് അദ്ദേഹം നല്‍കിയത്. എന്നാല്‍ ഇതില്‍ സര്‍ക്കാര്‍ നടപടി കൈക്കൊണ്ടിരുന്നില്ല.

Advertisement