തൃത്താലയില്‍ വി.ടി ബല്‍റാമിന് നേരിയ മുന്‍തൂക്കം; വോട്ട് വിഹിതത്തിലെ വ്യത്യാസം 5.5 ശതമാനം മാത്രം; മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം
Kerala Election 2021
തൃത്താലയില്‍ വി.ടി ബല്‍റാമിന് നേരിയ മുന്‍തൂക്കം; വോട്ട് വിഹിതത്തിലെ വ്യത്യാസം 5.5 ശതമാനം മാത്രം; മനോരമ ന്യൂസ് - വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd March 2021, 9:17 pm

കൊച്ചി: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളില്‍ ഒന്നായ തൃത്താലയില്‍ സിറ്റിംഗ് എം.എല്‍.എയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ വി.ടി ബല്‍റാമിന് നേരിയ മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് – വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലം.

5.5 ശതമാനം വോട്ടിന്റെ മാത്രം മേല്‍കൈമാത്രമാണ് മണ്ഡലത്തില്‍ ബല്‍റാമിനുള്ളത്. എം.ബി രാജേഷ് ആണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി.

യു.ഡി.എഫിന് 44 ശതമാനം വോട്ടും എല്‍.ഡി.എഫിന് 38.5 ശതമാനം വോട്ടും എന്‍.ഡി.എയ്ക്ക് 15.9 ശതമാനം വോട്ടുമാണ് ലഭിക്കുകയെന്നാണ് പ്രവചനം. കടുത്ത മത്സരമായിരിക്കും മണ്ഡലത്തില്‍ എന്നും സര്‍വേയില്‍ പറയുന്നു.

അതേസമയം തവനൂര്‍ മണ്ഡലത്തില്‍ കെ.ടി ജലീല്‍ തന്നെ വിജയിക്കുമെന്നാണ് സര്‍വേ പറയുന്നത്. സര്‍വേയിലെ മുഴുവന്‍ ഘടകങ്ങളും കെ.ടി ജലീലിന് അനുകൂലമാണെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്.

മനോരമന്യൂസ് – വി.എം.ആര്‍ അഭിപ്രായസര്‍വേ ഫലത്തിന്റെ രണ്ടാംഭാഗമാണ് തിങ്കളാഴ്ച പുറത്തുവിട്ടത്. മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി ജില്ലകളിലെ ഫലമാണ് രണ്ടാം ദിവസം പുറത്തുവിടുന്നത്. 27000 പേരില്‍ നിന്നാണ് വി.എം.ആര്‍ വിവിധ മണ്ഡലങ്ങളിലായി അഭിപ്രായം ആരാഞ്ഞത്.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും ജയസാധ്യതയാണ് പരിശോധിക്കുന്നത്. ബുധനാഴ്ച വരെ നാലു ദിവസങ്ങളിലായാണ് സര്‍വേ ഫലം പുറത്തുവിടുക.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: VT Balram slightly ahead in Trithala; The difference in vote share is only 5.5 percent; Manorama News – VMR poll results