ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
അവസാനം പോയവര്‍ രാജ്യത്തിന്റെ ഫ്യൂസ് വരെ ഊരിക്കൊണ്ട് പോയത് കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലാണ്, അതുകൊണ്ട് അന്തംകമ്മികള്‍ ചെല്ല്: എം.എം മണിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം
ന്യൂസ് ഡെസ്‌ക്
6 days ago
Friday 15th March 2019 7:47am

തൃശൂര്‍: ടോം വടക്കന്റെ ബി.ജെ.പി പ്രവേശനത്തെ കളിയാക്കി ഫേസ്ബുക്ക് പോസ്റ്റിട്ട വൈദ്യുതമന്ത്രി എം.എം മണിയ്ക്ക് മറുപടിയുമായി വി.ടി ബല്‍റാം എം.എല്‍.എ. അവസാനം പോകുന്നവര്‍ ലൈറ്റും ഫാനും ഓഫ് ചെയ്ത പോകണമെന്ന മണിയുടെ പരിഹാസത്തിനാണ് ബല്‍റാമിന്റെ മറുപടി.

അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയനടക്കമുള്ള കമ്മ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കണ്ടതെന്ന് വി.ടി ബല്‍റാം പറയുന്നു.

ഇപ്പറഞ്ഞ രാജ്യങ്ങളിലൊന്നും ഇതുവരെ റീ കണക്ഷന്‍ എടുത്തിട്ട് പോലുമില്ല. അതുകൊണ്ട് അന്തം കമ്മികള്‍ ചെല്ല് എന്നും ഇന്ത്യ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണുമെന്നും ബല്‍റാം പറയുന്നു.

വിടി ബല്‍റാമിന്റെ പോസ്റ്റ്

അവസാനം പോകുന്നയാള്‍ ലൈറ്റും ഫാനും ഓഫാക്കുക മാത്രമല്ല, രാജ്യത്തിന്റെ മൊത്തം ഫ്യൂസും ഊരിക്കൊണ്ടു പോകുന്ന കാഴ്ചയാണ് സോവിയറ്റ് യൂണിയന്‍ മുതല്‍ കിഴക്കന്‍ യൂറോപ്പ് വരെ കമ്മ്യൂണിസം നിലനിന്നിരുന്ന രാജ്യങ്ങളിലൊക്കെ നമുക്ക് കാണേണ്ടി വന്നത്. പിന്നീട് റീ കണക്ഷന്‍ എടുക്കാന്‍ സിഡി അടയ്ക്കാന്‍ പോലും അവിടെയൊന്നും ഒരാളും കടന്നുവന്നിട്ടില്ല.

അതുകൊണ്ട് അന്തം കമ്മികള്‍ ചെല്ല്, ഇന്ത്യ എന്ന ഈ രാജ്യം ഇവിടെ ഉള്ളിടത്തോളം കാലം സ്വാതന്ത്ര്യത്തിന്റെ കാറ്റും മതേതര ജനാധിപത്യത്തിന്റെ വെളിച്ചവുമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ത്തന്നെ കാണും.

അഭിമാനമാണ് കോണ്‍ഗ്രസ്
അധികാരത്തില്‍ വരണം കോണ്‍ഗ്രസ്

എം.എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അവസാനം പോകുന്നവരോട് ഒരു അഭ്യര്‍ത്ഥന
പാര്‍ട്ടി ഓഫീസ് പൂട്ടി പോകുമ്പോള്‍
ഫാനും ലൈറ്റും ഓഫ് ചെയ്യണം :…
കാരണം
നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും
‘വൈദ്യുതി അമൂല്യമാണ്
അത് പാഴാക്കരുത്

Advertisement