സെല്‍ഫ് ഗോളോ, അടിയൊഴുക്കോ?; ലൈഫ് മിഷനില്‍ 4.25 കോടിയുടെ കമ്മീഷന്‍ എന്ന് തോമസ് ഐസക് ശരിവെച്ചത് എന്തിന്,ബ്രിട്ടാസ് തന്നെ വെടിപൊട്ടിച്ചത് എന്തിനെന്നും വി.ടി. ബല്‍റാം
Kerala News
സെല്‍ഫ് ഗോളോ, അടിയൊഴുക്കോ?; ലൈഫ് മിഷനില്‍ 4.25 കോടിയുടെ കമ്മീഷന്‍ എന്ന് തോമസ് ഐസക് ശരിവെച്ചത് എന്തിന്,ബ്രിട്ടാസ് തന്നെ വെടിപൊട്ടിച്ചത് എന്തിനെന്നും വി.ടി. ബല്‍റാം
ന്യൂസ് ഡെസ്‌ക്
Friday, 25th September 2020, 9:38 pm

പാലക്കാട്: ലൈഫ് മിഷനില്‍ 4.25 കോടി രൂപയുടെ കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ട് എന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ ശരിവെച്ച് എന്തിനാണെന്നും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസ് തന്നെ വെടിപൊട്ടിച്ചത് എന്തിനാണെന്നും വി.ടി ബല്‍റാം എം.എല്‍.എ.

സംഭവം സെല്‍ഫ് ഗോള്‍ ആണോ അതോ അടിയൊഴുക്കാണോയെന്നും ബല്‍റാം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പരാമര്‍ശം. നേരത്തെ വടക്കാഞ്ചേരി ഭവന പദ്ധതിയ്ക്കായി യൂണിടാക് കമ്മീഷനായി 4 കോടി 25 ലക്ഷം രൂപ നല്കിയെന്ന് കൈരളി ടി.വിയിലൂടെ ജോണ്‍ബ്രിട്ടാസ് പുറത്തുവിട്ടിരുന്നു.

പണകൈമാറ്റത്തെ സംബന്ധിച്ച് എന്‍.ഐ.എ യ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറ്കട്രേറ്റിനും വിവരങ്ങള്‍ ലഭിച്ചെന്നും കഴിഞ്ഞ ദിവസം കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതില്‍ 75ലക്ഷം രൂപ സന്ദീപ് നായരുടെ അക്കൗണ്ടിലേക്കാണ് പോയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ എന്‍.ഐ.എ ശേഖരിച്ചെന്നും മൂന്നരക്കോടി രൂപ ഡോളറും രൂപയുമായി 2019 ആഗസ്റ്റ് രണ്ടിന് കൈമാറി.കൈപ്പറ്റിയത് കോണ്‍സുലേറ്റിലെ ഈജിപ്ഷ്യന്‍ പൗരനായ ഖാലിദാണെന്നും കൈരളി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈജിപ്ഷ്യന്‍ പൗരന്‍ വന്നത് കോണ്‍സുലേറ്റിന്റെ ഔദ്യോഗിക വാഹനത്തിലാണെന്ന്‌നും കൈമാറ്റം നടന്നത് കവഡിയാറിലെ കഫേ കോഫി ഡേയ്ക്ക് സമീപമാണ് തിരുവനന്തപുരത്ത് നിര്‍ദ്ദിഷ്ട കോണ്‍സുലേറ്റ് കരാര്‍ നല്‍കാമെന്ന പേരിലാണ് ഇത്രയും തുക കമ്മീഷന്‍ നല്‍കിയതെന്ന് എന്‍.ഐ.ഐ കണ്ടെത്തിയിരിക്കുന്നെന്നും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

ആഗസ്റ്റ് രണ്ടാം തീയതി രാത്രി എഴിനും എട്ടിനുമിടയ്ക്കാണ് പണകൈമാറ്റം നടന്നിരിക്കുന്നതെന്നും എന്‍.ഐ.എ കണ്ടെത്തിയതായും കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആരംഭിച്ചിരുന്നു. കേസില്‍ യൂണിടാക് ബില്‍ഡേഴ്സ് എം.ഡി സന്തോഷ് ഈപ്പനെയാണ് ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.

ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് കമ്മീഷന്‍ കൈപ്പറ്റിയെന്ന വെളിപ്പെടുത്തല്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതായി കാണിച്ച് സി.ബി.ഐ കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഫോറിന്‍ കോന്‍ട്രിബ്യൂഷന്‍ റെഗുലേഷന്‍ ആക്ട് പ്രകാരമാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്.

നേരത്തെ വിജിലന്‍സും സംഭവത്തില്‍ കേസ് എടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: VT Balram MLA against Thomas Isaac and John Brittas in Life mission Case