എഡിറ്റര്‍
എഡിറ്റര്‍
‘അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കേണ്ടത്’; മാധ്യമങ്ങളെ വിമര്‍ശിച്ച് വി.ടി ബല്‍റാം
എഡിറ്റര്‍
Wednesday 9th August 2017 10:44pm

കോഴിക്കോട്: ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ നടമാടീയ രാഷ്ട്രീയ നാടകത്തിന്റെ ഒടുവില്‍ ബി.ജെ.പിയ്ക്കും അമിത് ഷായ്ക്കും കനത്ത അടിയേറ്റിരിക്കുകയാണ്. എന്നാല്‍ അപ്പോഴും അമിത് ഷായെ രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് വിമര്‍ശനവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

സംഘ് പരിവാര്‍ ഭക്തി മൂത്ത് വാഴ്ത്തുപാട്ട് പാടുന്ന മാധ്യമങ്ങളുടെ ശ്രദ്ധക്ക്, അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നായിരുന്നു വി.ടി ബല്‍റാമിന്റെ പോസ്റ്റ്.


Also Read:  ‘മതേതര ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും കോണ്‍ഗ്രസിലാണ്’; അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനു വേണ്ടി പ്രവര്‍ത്തിക്കുമെന്ന് സനല്‍കുമാര്‍ ശശിധരന്‍


പണത്തിന്റെ പ്രലോഭനവും അധികാരത്തിന്റെ ഭീഷണിയും ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കാലുമാറ്റങ്ങളെ ‘കുതിരക്കച്ചവടം’ എന്നതിന് പകരം സംഘികള്‍ക്ക് ഇഷ്ടമാവുന്ന തരത്തില്‍ ‘പശുക്കച്ചവടം’ എന്നും വിളിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

നേരത്തെ, ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ചതിന് എട്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. കഴിഞ്ഞ രാത്രിയുണ്ടായ നാടകീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. കൂറുമാറിയ രണ്ട് എം.എല്‍.എമാരേയും പുറത്താക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ആറ് എം.എല്‍.എമാരെ കൂടി പുറത്താക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറ് മാസത്തേക്കാണ് ഇവരെ പുറത്താക്കിയത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി വിട്ട ശങ്കര്‍ സിംഗ് വഗേലയുമായി അടുത്ത ബന്ധമുളള എം.എല്‍.എമാരെയാണ് പുറത്താക്കിയത്. അഹമ്മദ് പട്ടേലിന് എതിരെ വോട്ട് ചെയ്തതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്.

Advertisement