എഡിറ്റര്‍
എഡിറ്റര്‍
പുച്ഛത്തൊഴിലാളികള്‍ തിരിച്ചറിയാന്‍; ആര്‍.എസ്.എസ് ഫാഷിസ്റ്റ് ഭീഷണിയോട് നേടുന്ന ഏത് വിജയവും ഈ നാടിന് ആശ്വാസമാണ് : ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ വി.ടി ബല്‍റാം
എഡിറ്റര്‍
Wednesday 9th August 2017 10:14am

തിരുവനന്തപുരം: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്‍കിക്കൊണ്ടുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് വി.ടി ബല്‍റാം എം.എല്‍.എ.

എന്തിനാണ് ഗുജറാത്തിലെ എം.എല്‍.എമാരെ കോണ്‍ഗ്രസ് കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടില്‍ ‘സുഖവാസ’ത്തിനയച്ചത് എന്ന സൈബര്‍ സഖാക്കളുടെ പരിഹാസത്തിനുകൂടിയുള്ള ഉത്തരമാണ് എല്ലാത്തരം സമ്മര്‍ദ്ദങ്ങളേയും പ്രലോഭനങ്ങളേയും അതിജീവിച്ചുകൊണ്ട് ഇന്നലെ നേടിയ രാജ്യസഭാ സീറ്റ് വിജയമെന്ന് വി.ടി ബല്‍റാം പറയുന്നു.


Dont Miss ബി.ജെ.പി തന്ത്രങ്ങള്‍ക്ക് തിരിച്ചടി: അഹമ്മദ് പട്ടേലിന് വിജയം


അതൊരു വന്‍വിജയമാകുന്നത് കനത്ത ഭൂരിപക്ഷം ലഭിച്ചതുകൊണ്ടല്ല, മറിച്ച് സംഘ് പരിവാറെന്ന ഒട്ടും തത്ത്വദീക്ഷയില്ലാത്ത, അധികാരവും പണക്കൊഴുപ്പും എന്ത് അധാര്‍മ്മികതക്കും ഉപയോഗിക്കാന്‍ മടിയില്ലാത്ത, ജനാധിപത്യത്തെ പുറമേക്ക് പോലും ബഹുമാനമില്ലാത്ത ആര്‍എസ്എസ് എന്ന അസ്സല്‍ ഫാഷിസ്റ്റ് ഭീഷണിയോട് നേര്‍ക്കുനേര്‍ നിന്ന് നേടിയ ഏത് ദുര്‍ബലമായ വിജയവും ഈ നാടിനെ സംബന്ധിച്ച് ഇന്ന് വലിയൊരു ആശ്വാസമാണ് എന്നതിലാണെന്നും ബല്‍റാം പറുന്നു.

കോണ്‍ഗ്രസ് ഇന്ന് ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതും നിങ്ങള്‍ക്കത് അഭിമുഖീകരിക്കേണ്ടി വരാത്തതും നിങ്ങളുടെ മിടുക്കല്ല അപ്രസക്തിയെ ആണ് വെളിപ്പെടുത്തുന്നതെന്ന് മാത്രം ദയവായി പുച്ഛത്തൊഴിലാളികള്‍ തിരിച്ചറിയണമെന്നും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്തിനാണ് ഗുജറാത്തിലെ എംഎല്‍എമാരെ കോണ്‍ഗ്രസ് കര്‍ണ്ണാടകത്തിലെ റിസോര്‍ട്ടില്‍ ‘സുഖവാസ’ത്തിനയച്ചത് എന്ന സൈബര്‍ സഖാക്കളുടെ പരിഹാസത്തിനുകൂടിയുള്ള ഉത്തരമാണ് എല്ലാത്തരം സമ്മര്‍ദ്ദങ്ങളേയും പ്രലോഭനങ്ങളേയും അതിജീവിച്ചുകൊണ്ട് ഇന്നലെ നേടിയ രാജ്യസഭാ സീറ്റ് വിജയം.

അതൊരു വന്‍വിജയമാകുന്നത് കനത്ത ഭൂരിപക്ഷം ലഭിച്ചതുകൊണ്ടല്ല, മറിച്ച് സംഘ് പരിവാറെന്ന ഒട്ടും തത്ത്വദീക്ഷയില്ലാത്ത, അധികാരവും പണക്കൊഴുപ്പും എന്ത് അധാര്‍മ്മികതക്കും ഉപയോഗിക്കാന്‍ മടിയില്ലാത്ത, ജനാധിപത്യത്തെ പുറമേക്ക് പോലും ബഹുമാനമില്ലാത്ത ആര്‍എസ്എസ് എന്ന അസ്സല്‍ ഫാഷിസ്റ്റ് ഭീഷണിയോട് നേര്‍ക്കുനേര്‍ നിന്ന് നേടിയ ഏത് ദുര്‍ബലമായ വിജയവും ഈ നാടിനെ സംബന്ധിച്ച് ഇന്ന് വലിയൊരു ആശ്വാസമാണ് എന്നതിലാണ്. കോണ്‍ഗ്രസ് ഇന്ന് ചില പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നതും നിങ്ങള്‍ക്കത് അഭിമുഖീകരിക്കേണ്ടി വരാത്തതും നിങ്ങളുടെ മിടുക്കല്ല അപ്രസക്തിയെ ആണ് വെളിപ്പെടുത്തുന്നതെന്ന് മാത്രം ദയവായി പുച്ഛത്തൊഴിലാളികള്‍ തിരിച്ചറിയുക.

Advertisement