തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ നാളെ കോവളം കൊട്ടാരം സന്ദര്‍ശിക്കും. കൊട്ടാരം സ്വകാര്യ കമ്പനിക്ക് കൈമാറാന്‍ നീക്കം നടക്കുന്നതായ വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം. []
നാളെ രാവിലെ 10.30 നായിരിക്കും വി.എസിന്റെ സന്ദര്‍ശനം. കൊട്ടാരം ചരിത്രസ്മാരകമാക്കി നിലനിര്‍ത്തണമെന്ന് വി.എസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
രവി പിള്ളയുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രൂപ്പിന് കോവളം കൊട്ടാരം പാട്ടത്തിന് നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത് വിവാദമായിരുന്നു.