എഡിറ്റര്‍
എഡിറ്റര്‍
ചാണകത്തറയില്‍ കിടന്നുറങ്ങിയിരുന്നവരുടെ മക്കള്‍ക്കിപ്പോള്‍ ചാണകം അറപ്പ്; പട്ടിയെ കൂടെ കിടത്തുന്നതാണ് പുതിയ സംസ്‌കാരം: വി.എസ് സുനില്‍ കുമാര്‍
എഡിറ്റര്‍
Saturday 28th January 2017 1:56pm

sunil-2കോഴിക്കോട്: ചാണകം മെഴുകിയ തറയില്‍ കിടന്നുറങ്ങിയിരുന്ന മലയാളിയുടെ മക്കള്‍ക്കിപ്പോള്‍ ചാണകം അറപ്പാണെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ് സുനില്‍ കുമാര്‍. പട്ടിയെ കൂടെ കിടത്തി ഉറക്കുന്നതാണ് നമ്മുടെ പുതിയ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു.

നമുക്ക് പാല് വേണം പക്ഷെ പശുവിനെ വളര്‍ത്താന്‍ പാടാണ്. പള്ളിക്കൂടത്തില്‍ പോകുന്നതിന് മുമ്പ് പശുവിന് പുല്ലരിയുന്നതും സ്‌കൂള്‍ വിട്ടു വന്നാല്‍ കുളിപ്പിക്കുന്നതും തന്റെ തലമുറയുടെ ഡ്യൂട്ടിയായിരുന്നുവെന്നും മന്ത്രി പറയുന്നു. ജനുവരി 28 ന് മാധ്യമം പത്രത്തിന്റെ ശബ്ദരേഖയിലാണ് മന്ത്രിയുടെ പ്രസ്താവന പുനപ്രസിദ്ധീകരിച്ചത്.


Also Read : ദേശീയപതാക വലിച്ചുകീറിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസ്: കീറിയെറിഞ്ഞത് എന്‍.എസ്.എസുകാര്‍ ഉയര്‍ത്താനിരുന്ന പതാക


മന്ത്രിയുടെ ഈ പ്രസ്താവന നേരത്തെ എവിടെയാണ് വന്നതെന്ന് അറിയില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. എതിര്‍ത്തും അനുകൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി കഴിഞ്ഞു.

Advertisement