എഡിറ്റര്‍
എഡിറ്റര്‍
‘അനിയന്‍ ലംബോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതുമുതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം’ എം.എം മണിയെ വിമര്‍ശിച്ച് വി.എസിന്റെ മുന്‍ പി.എ
എഡിറ്റര്‍
Sunday 23rd April 2017 10:02am

മുന്നാര്‍: മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരെ നടപടിയെടുത്ത റവന്യൂ വകുപ്പിനെയും ദേവികുളം സബ് കലക്ടറെയും നിരന്തരം അധിക്ഷേപിക്കുന്ന മന്ത്രി എം.എം മണിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ്. ഫേസ്ബുക്കിലൂടെയാണ് സുരേഷ് എം.എം മണിയ്‌ക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

അനിയന്‍ ലംബോധരന്‍ ഭൂമി കയ്യേറിയതു കണ്ടെത്തിയതു മുതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം എന്നാണ് സുരേഷ് കുമാര്‍ ചോദിക്കുന്നത്. വി.എസ് മുഖ്യമന്ത്രിയായിരുന്ന കാലത്തെ മൂന്നാര്‍ ഓപ്പറേഷന്‍ ഓര്‍മ്മിപ്പിച്ചും ആ സമയത്തെ മണിയുടെ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ചുമാണ് സുരേഷ് ഇങ്ങനെ ചോദിക്കുന്നത്.

ഒന്നാം ഓപ്പറേഷനില്‍ മണിയാശാന്‍ പറഞ്ഞ കയ്യേറ്റങ്ങളും അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാണിച്ച കയ്യേറ്റങ്ങളുമെല്ലാം പൊളിച്ചതല്ലേയെന്നും സുരേഷ് ചോദിക്കുന്നു.


Must Read: തലച്ചോറില്‍ ചെഗുവരയും ഹൃദയത്തില്‍ നെരൂദയും ഗാന്ധിയും; ഇതാണ് മന്ത്രി എം.എം മണി സംഘിയെന്നു പറഞ്ഞ ദേവികളും സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍


നാട്ടുഭാഷയില്‍ പ്രസംഗിച്ചാല്‍ മാത്രം ലാളിത്യമാവില്ല. എല്ലാം എല്ലാവര്‍ക്കും അറിയാം. ആളുകളെ വെറുതെ പൊട്ടന്‍ ആക്കരുതെന്നും പറഞ്ഞുകൊണ്ടാണ് സുരേഷ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

സുരേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

മണി ആശാനെ…നിങ്ങളെഎനിഷ്ടക്കിഷ്ടമായിരിന്നു. ഒന്നാം മൂന്നാര്‍ ഓപ്പറേഷനില്‍ ആശാന്‍ പറഞ്ഞ കയ്യേറ്റങ്ങള്‍ മുഴുവന്‍ സന്ദര്‍ശിച്ചു അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ചൂണ്ടി കാണിച്ച എല്ലാ കയ്യേറ്റങ്ങളും നമ്മള്‍ ഒഴിപ്പിച്ചില്ലേ. മണി ആശാന്‍ പറഞ്ഞ സ്ഥലങ്ങള്‍ എല്ലാംനമ്മള്‍ പൊളിച്ചില്ലേ.
അങ്ങയുടെ അനിയന്‍ ലംമ്പോധരന്‍ കയ്യേറിയ ഭൂമി കണ്ടെത്തിയതു മൂതലാണല്ലോ അങ്ങയുടെ ഈ ഹാലിളക്കം. ആശാനെ നാട്ടു ഭാഷയില്‍ പ്രസംഗിച്ചാല്‍ മാത്രം ലാളിത്യം ആവില്ല ജീവിതം. നിങ്ങള്‍ വെറും ആശാന്‍ അല്ല നിങ്ങള്‍ ഒരു സംഭവം തന്നെ ആണ്. എല്ലാര്‍ക്കും എല്ലാം അറിയാം. ആളുകളെ വെറും പൊട്ടന്‍ ആക്കരുത്. ദയവുചെയ്ത്.

Advertisement