എഡിറ്റര്‍
എഡിറ്റര്‍
വി.എസ് അച്യുതാനന്ദന് കേരള ഹൗസില്‍ മുറി നല്‍കിയില്ല
എഡിറ്റര്‍
Monday 17th April 2017 8:20pm

ന്യൂഡല്‍ഹി: മുതിര്‍ന്ന സിപിഎം നേതാവും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് കേരള ഹൗസില്‍ മുറി നല്‍കിയില്ല. സി.പി.എം കേന്ദ്രകമ്മറ്റിയോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയതായിരുന്നു വിഎസ്.

വിഎസിന്റെ പതിവ് 204-ാം നമ്പര്‍ മുറി വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയെന്നായിരുന്നു കേരള ഹൗസ് നല്‍കിയ വിശദീകരണം.

പത്ത് ദിവസം മുമ്പ് ബുക്ക് ചെയ്തിട്ടും തനിക്ക് പതിവ് റൂം നല്‍കാത്തതില്‍ വി എസ് അച്യുതാനന്ദന്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ കേരള ഹൗസ് എ.ആര്‍.സിയെ കണ്ട് വി.എസ് പരാതി അറിയിച്ചു. തുടര്‍ന്ന് അധികൃതര്‍ ഇടപെട്ട് 204-ാം നമ്പര്‍ റൂം ന്നെ വി.എസിന് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.


Also Read: ‘നിങ്ങളുടെ മകള്‍ക്ക് 18 വയസുകഴിഞ്ഞില്ലേ, നല്ല ആരോഗ്യവുമുണ്ട്, അവള്‍ ഈ കുപ്പായമിട്ടാല്‍ എന്നേക്കാള്‍ ഭംഗിയുണ്ടാകും’: അപമാനിക്കാന്‍ ശ്രമിച്ച സംവിധായകന് സുരഭി നല്‍കിയ ചുട്ട മറുപടി


 

Advertisement