എഡിറ്റര്‍
എഡിറ്റര്‍
എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയല്ല, ലോ അക്കാാദമിയില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല: വി.എസ്
എഡിറ്റര്‍
Tuesday 31st January 2017 6:59pm

vs


അക്കാദമിയില്‍ ദളിത് വിദ്യാര്‍ത്ഥികളോട് ക്രിമിനല്‍ രീതിയില്‍ പെരുമാറുന്നതും ഭൂമി കൈയ്യേറ്റ വിഷയവും ഇപ്പോഴും നിലനില്‍ക്കുകയാണെന്നും വി.എസ് പറഞ്ഞു. ഭൂമി കൈയ്യേറ്റത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു


തിരുവനന്തപുരം: ലോ അക്കാദമിയിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് സി.പി.ഐ.എം നേതാവും ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍. അക്കാദമിയില്‍ നിന്നുയര്‍ന്ന പ്രശ്‌നങ്ങള്‍ പഴയതു പോലെ തന്നെ തുടരുകയാണെന്നായിരുന്നു വി.എസിന്റെ പ്രതികരണം.


Also read രാജസ്ഥാനില്‍ കക്കൂസില്‍ പോകുന്നവര്‍ക്ക് കൂലി പ്രഖ്യാപിച്ച് ഭരണകൂടം: മാസം 2500 രൂപ 


എസ്.എഫ്.ഐ സമരം അവസാനിപ്പിച്ചതിനെക്കുറിച്ച് തനിക്കറിയല്ല. അക്കാദമിയില്‍ ദളിത് വിദ്യാര്‍ത്ഥികളോട് ക്രിമിനല്‍ രീതിയില്‍ പെരുമാറുന്നതും ഭൂമി കൈയ്യേറ്റ വിഷയവും ഇപ്പോഴും നിലനില്‍ക്കുകയാണെന്നും വി.എസ് പറഞ്ഞു. ഭൂമി കൈയ്യേറ്റത്തില്‍ അവ്യക്തത നിലനില്‍ക്കുകയാണ്. അക്കാദമി കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണവും നിലനില്‍ക്കുകയാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

അക്കാദമിയുടെ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്നു ലക്ഷ്മി നായരെ നീക്കുമെന്ന് ഉറപ്പ് ലഭിച്ചതായും അതുകൊണ്ട് തങ്ങളുടെ സമരം അവസാനിപ്പിക്കുകയാണെന്നും എസ്.എഫ്.ഐ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വി.എസിന്റെ പ്രതികരണങ്ങള്‍. സമരം അവസാനിപ്പിച്ചെന്ന പ്രഖ്യാപനത്തിനു പിന്നാലെ അക്കാദമിക്ക് മുന്നിലെ എസ്.എഫ്.ഐയുടെ സമരപ്പന്തലും സംഘടന പൊളിച്ചുനീക്കിയിട്ടുണ്ട്.

നേരത്തെ ലോ അക്കാദമിയിലേത് വിദ്യാര്‍ത്ഥി സമരമല്ലെന്നും പൊതു പ്രശ്‌നമാണെന്നും വി.എസ് പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭൂമി ദുരുപയോഗം ചെയ്‌തോ എന്നന്വേഷിക്കാന്‍ റവന്യൂ മന്ത്രിക്ക് കത്തും വി.എസ് നല്‍കിയിട്ടുണ്ടായിരുന്നു.

Advertisement