എഡിറ്റര്‍
എഡിറ്റര്‍
കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിനടിച്ചേനെ: വി.എസിന്റെ പ്രസ്താവനക്കെതിരെ ഭരണപക്ഷ പ്രതിഷേധം
എഡിറ്റര്‍
Thursday 11th February 2016 11:32am

vs-achuthanandan
തിരുവനന്തപുരം: കെ.മുരളീധരന്‍ എം.എല്‍.എയ്‌ക്കെതിരായ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പരാമര്‍ശത്തിനെതിരെ ഭരണപക്ഷം രംഗത്തെത്തി. വി.എസിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തുകയും ഇതിനെ തുടര്‍ന്നുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തില്‍ സഭനിര്‍ത്തിവെക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസം സഭയില്‍ ഗവര്‍ണരുടെ നയ പ്രഖ്യാപനത്തെ തുടര്‍ന്ന് മുരളീധരന്‍ സംസാരിച്ചതിനു മറുപടി പറയുകയായിരുന്നു വി.എസ്. ടൈറ്റാനിയം കേസില്‍ മുരളീധന്‍ ഉമ്മന്‍ ചാണ്ടിയുടെ വക്കാലത്ത് ഏറ്റെടുത്ത് സംസാരിക്കുകയാണ് എന്നും ഗ്രൂപ്പുമാറി ഉമ്മന്‍ചാണ്ടിയുടെ കൂടെ കൂടിയത് കൊണ്ടാണ് ഇതെന്നും അച്യുതാനന്ദന്‍ പറഞ്ഞു. ‘കരുണാകരന്‍ ഇതൊന്നും കാണാന്‍ ഇല്ലാത്തത് നന്നായി. ഉമ്മന്‍ ചാണ്ടിക്കു മാത്രമല്ല, മുരളീധരനും നന്നായി. കരുണാകരന്‍ ഉണ്ടായിരുന്നെങ്കില്‍ മുരളീധരനെ ചാട്ടവാറിന് അടിച്ചേനെ’ ,അച്യുതാനന്ദന്‍ പറഞ്ഞു.

പരാമര്‍ശത്തെ തുടര്‍ന്ന് ഭരണപക്ഷ അംഗങ്ങള്‍ വി.എസിന്റെ പ്രസംഗം തടസ്സപ്പെടുത്തി. ഇതേ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വെക്കുകയും സഭ താല്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തു.

പിന്നീട് സഭ വീണ്ടും ആരംഭിച്ചപ്പോഴും വി.എസ് മുരളീധരനെതിരായ തന്റെ നിലപാട് മാറ്റിയില്ല. ഡി.ഐ.സി യുണ്ടാക്കി വള്ളിനിക്കറുമിട്ട് എല്‍ ഡി എഫിന്റെ പിറകെ നടക്കുകയും കേന്ദ്ര മന്ത്രിയായിരുന്ന അഹമ്മദ് പട്ടേലിനെ അലുമിനിയം പട്ടേലെന്ന് വിളിക്കുകയും ചെയ്തയാളുമാണ് മുരളീധരന്‍ എന്ന് വി.എസ് പറഞ്ഞു.

Advertisement