Administrator
Administrator
പിള്ളയ്ക്ക് ഇളവ് നല്‍കിയാല്‍ കോടതിയില്‍ പോകുമെന്ന് വി.എസ്
Administrator
Friday 10th June 2011 4:22pm

vs-achuthanandanഹൈദരാബാദ്: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട കേരളാ കോണ്‍ഗ്രസ്-ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ളയുടെ ശിക്ഷ യു.ഡി.എഫ് സര്‍ക്കാര്‍ ഇളവുചെയ്താല്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍.

സര്‍ക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ച് തന്റെ ശിക്ഷ ഇളവ് ചെയ്യുണമെന്നാവശ്യപ്പെട്ട് ബാലകൃഷ്ണപ്പിള്ള അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ബാലകൃഷ്ണപ്പിള്ളയ്ക്ക് ശിക്ഷ ഇളവ് നല്‍കാന്‍ കഴിയില്ലെന്ന് ജയി്ല്‍വകുപ്പ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ശിക്ഷ ഇളവ് ന്ല്‍കരുതെന്നാണ് വി.എസിന്റെ അഭിപ്രായം.

യു.ഡി.എഫ് മന്ത്രിസഭയില്‍ അഴിമതിക്കാരുണ്ട്. ഐസ്‌ക്രീംകേസില്‍ ആരോപണ വിധേയനായ ഐപ്പിനെ വീണ്ടും അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി നിയമിച്ചതും സസ്‌പെന്‍ഷനിലുള്ള ടോമിന്‍ തച്ചങ്കരിയെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള ശ്രമിച്ചതും ഇത്തരം അഴിമതിക്കാരെ രക്ഷിക്കുന്നതിനുവേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാവ് വി.വി.രമേശന്റെ മകളുടെ മെഡിക്കല്‍ സീറ്റ് സംബന്ധിച്ച ആരോപണം അന്വേഷിക്കുന്നതില്‍ തെറ്റില്ല. ക്ലിഫ് ഹൗസിലെ താമസം തുടരില്ലെന്നും ഉടന്‍ വാടകവീട്ടിലേക്ക് മാറുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റിയോഗത്തില്‍ പങ്കെടുക്കാനായി ഹൈദരാബാദിലെത്തിയ വി.എസ്.പത്രസമ്മേളനത്തില്‍ പറഞ്ഞു.

Advertisement