എഡിറ്റര്‍
എഡിറ്റര്‍
ക്യാബിനറ്റ് പദവിയുണ്ടായിട്ടും നിയമസഭയില്‍ പ്രത്യേക വിശ്രമമുറിയില്ല; സ്പീക്കര്‍ക്ക് വി.എസിന്റെ കത്ത്
എഡിറ്റര്‍
Monday 26th September 2016 3:23pm

vs


കാബിനറ്റ് പദവിയുണ്ടായിട്ടും നിയമസഭയില്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയോ സൗകര്യമോ തനിക്ക് നല്‍കുന്നില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.  


തിരുവനന്തപുരം: നിയമസഭയില്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയില്ലെന്ന് കാണിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. കാബിനറ്റ് പദവിയുണ്ടായിട്ടും നിയമസഭയില്‍ വിശ്രമിക്കാന്‍ പ്രത്യേക മുറിയോ സൗകര്യമോ തനിക്ക് നല്‍കുന്നില്ലെന്നാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്.

വി.എസ് അച്യുതാനന്ദന് സെക്രട്ടറിയേറ്റില്‍ ഓഫീസില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. രേഖാമൂലമാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്. ഭരണ പരിഷാകാര കമ്മീഷന്റെ ഓഫീസ് ഐ.എം.ജിയില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കമ്മീഷന്റെ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും എന്നാല്‍ കമ്മീഷന്റെ ചെലവ് സംബന്ധമായ കാര്യങ്ങള്‍ കണക്കു കൂട്ടിയിട്ടില്ലെന്നും പിണറായി വ്യക്തമാക്കിയിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന് സെക്രട്ടറിയേറ്റില്‍ തന്നെ ഓഫീസ് വെണമെന്നായിരുന്നു കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്റെ നിര്‍ബന്ധമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ സെക്രട്ടറിയേറ്റ് അനക്‌സിലാവും വി.എസിന് ഓഫീസ് അനുവദിക്കുകയെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും പിന്നീട് ഇത് ഐ.എം.ജിയാണെന്ന് അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അതൃപ്തി പ്രകടിപ്പിട്ട് പരസ്യമായി വിഎസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

സുഗമമായ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകണമെങ്കില്‍ പുതിയ അനക്‌സ് കെട്ടിടത്തില്‍ ഓഫീസ് വേണമെന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ ഇത് നിരാകരിച്ചതിലൂടെ ഇതിലുള്ള നീരസം പ്രകടമാക്കി വിഎസ് ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കുകയും ചെയ്തിരുന്നു.

കഴിഞ്ഞമാസം മൂന്നിനാണ് വിഎസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച് ഉത്തരവിറങ്ങിയത്.

Advertisement