വി.എസിന് ഉദരസംബന്ധമായ അസുഖങ്ങള്‍; ഐ.സി.യുവില്‍ തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
Kerala News
വി.എസിന് ഉദരസംബന്ധമായ അസുഖങ്ങള്‍; ഐ.സി.യുവില്‍ തുടരുന്നെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st November 2021, 7:08 pm

തിരുവനന്തപുരം: വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്ന് ആശുപത്രിയില്‍ തുടരുന്ന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ്. അച്യുതാനന്ദന് ഉദരസംബന്ധമായ അസുഖങ്ങളെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.

വി.എസിന്റെ വൃക്കയുടെ പ്രവര്‍ത്തനവും തകരാറിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചുവരികയാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് വി.എസിനെ തിരുവനന്തപുരം പട്ടത്തെ ശ്രീ ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 20 നാണ് വി.എസിന് 98 വയസ് തികഞ്ഞത്.

ആരോഗ്യപ്രശനങ്ങള്‍ മൂലം കഴിഞ്ഞ 2 വര്‍ഷമായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പൂര്‍ണമായും ഒഴിഞ്ഞ്, വീട്ടില്‍ വിശ്രമത്തില്‍ കഴിയുകയാണ് വി.എസ്.

കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സമയത്ത് വി.എസ്. അച്യുതാനന്ദന്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ജനുവരിയില്‍ ഈ പദവിയില്‍ നിന്നും ഒഴിയുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: VS Achuthanandan hospitalized