ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു; ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നെന്നും വി.എസ്
D' Election 2019
ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുന്നു; ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കിദാര്‍ ഇന്ത്യയെ കൊളളയടിക്കുന്നെന്നും വി.എസ്
ന്യൂസ് ഡെസ്‌ക്
Sunday, 7th April 2019, 7:25 pm

തിരുവനന്തപുരം: ആര്‍.എസ്.എസ് നിയോഗിച്ച ചൗക്കീദാര്‍ ഇന്ത്യയെ കൊള്ളയടിക്കുകയാണെന്ന് ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. രാജ്യത്ത് എന്തു സംഭവിക്കുന്നുവെന്ന് കാവല്‍ക്കാരന് അറിയില്ലെന്നും വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പരിസ്ഥിതി പ്രവര്‍ത്തകര്‍, എഴുത്തുകാര്‍ എന്നിവരൊന്നും വായ്തുറക്കാതിരിക്കാന്‍ ചൗക്കിദാര്‍ കാവലുണ്ടെന്നും വി.എസ് പറഞ്ഞു.

ദളിതരെയും മറ്റുമതസ്ഥരെയും കൊന്നൊടുക്കാന്‍ മോദി 56 ഇഞ്ച് നെഞ്ച് വിരിച്ച് കാത്തുനില്‍ക്കുകയാണെന്നും ഇന്ത്യയില്‍ എന്ത് സംഭവിക്കുന്നുവെന്ന് മാത്രം കാവല്‍ക്കാരന്‍ അറിഞ്ഞതായി നടിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read  സി.ഡി.പി.ക്യുവിന് ലാവ്‌ലിനില്‍ നിക്ഷേപമുണ്ട്, നിക്ഷേപം സ്വീകരിക്കുന്നതില്‍ തെറ്റില്ല: കോടിയേരി ബാലകൃഷ്ണന്‍

ഉലകം ചുറ്റി നടക്കുന്ന വാലിഭന് ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക ആത്മഹത്യകള്‍ കാണാന്‍ കഴിയുന്നില്ല. ഡല്‍ഹിയിലേക്ക് നടന്ന വമ്പന്‍കര്‍ഷക റാലി കാണാന്‍ കഴിയുന്നില്ല. നോട്ട് നിരോധിച്ചും ജി.എസ്.ടി  കൊണ്ടുവന്ന് ജനതയുടെ നട്ടെല്ല് ഒടിയുന്നത് കാണുാനാവുന്നില്ല. പെട്രോളിന്റെ വില റോക്കറ്റ് പോലെ കുതിക്കുന്നത് ചൗക്കിദാര്‍ കാണുന്നേയില്ലെന്നും വി.എസ് ചോദിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരും ഏറിയും കുറഞ്ഞും ചെയ്തുപോന്നതാണ് മോദിയും തുടരുന്നതെന്നും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ദുഷിച്ച നയങ്ങളും അഴിമതിയുമാണ് മോദിയെ അധികാരത്തിലെത്തിച്ചതെന്നും വി.എസ് അഭിപ്രായപ്പെട്ടു.
DoolNews Video