Administrator
Administrator
നിധി ജനങ്ങള്‍ക്കെന്ന് കൃഷ്ണയ്യര്‍
Administrator
Sunday 3rd July 2011 10:51am

justice-vr-krishnayyarതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഉപയോഗിക്കണമെന്ന് ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സ്വത്ത് രാജാക്കന്മാരുടെയോ കുബേരന്മാരുടെയോ അല്ല, കുചേലന്മാരുടേതാണ്. മതസ്ഥാപനങ്ങളിലെ സ്വത്ത് ശേഖരം രാജ്യപുരോഗതിക്ക് വിനിയോഗിക്കാന്‍ ട്രസ്റ്റ് രൂപീകരിക്കണമെന്നും ഇക്കാര്യത്തില്‍ ന്യായാധിപന്മാര്‍ അഭിപ്രായം പറയണമെന്നും അദ്ദേഹം കൃഷ്ണയ്യര്‍ പറഞ്ഞു.

പത്മനാഭ ക്ഷേത്രത്തിലെ നിധി കേരളത്തിലെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കണമെന്ന് പി. ഗോവിന്ദപിള്ള പറഞ്ഞു. ഇതിനായി ട്രസ്റ്റ് രൂപീകരിക്കണം. ട്രസ്റ്റില്‍ മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, രാജകുടുംബാംഗം എന്നിവര്‍ അംഗമാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മനാഭക്ഷേത്രത്തിലെ സമ്പത്ത് വലിയ മ്യൂസിയം ഉണ്ടാക്കി സൂക്ഷിക്കണമെന്ന് കെ.എന്‍ പണിക്കര്‍ അഭിപ്രായപ്പെട്ടു. മറ്റ് തരത്തില്‍ ഉപയോഗിക്കുന്നത് നമ്മുടെ പ്രൈതൃക സ്വത്ത് നശിപ്പിക്കലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisement