എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഇലക്ട്രോണിക്ക് വോട്ടിംഗ് യന്ത്രങ്ങള്‍ വിശ്വാസയോഗ്യമെന്ന് ഇലക്ഷന്‍ കമ്മീഷന്റെ സത്യവാങ്മൂലം
എഡിറ്റര്‍
Friday 4th August 2017 3:24pm

 

ന്യൂ ദല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ വിശ്വാസയോഗ്യവും ഹാക്ക് ചെയ്യാന് കഴിയാത്തതുമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി. ഇന്ത്യയില്‍ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ അമേരിക്ക, ജര്‍മ്മനി, നെതര്‍ലാന്റ് എന്നീ രാജ്യങ്ങളിലുള്ളതിനേക്കാള്‍ മികച്ചതാണെന്ന് കമ്മീഷന്‍ പറയുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യഹര്‍ജിയെ തുടര്‍ന്നാണ് ഇലക്ഷന്‍ കമ്മീഷന്‍ സത്യവാങ്മൂലം നല്‍കിയത.് മറ്റ് രാജ്യങ്ങള്‍ ഇന്റര്‍നെറ്റ് വഴിയാണ് യന്ത്രം നിയന്ത്രിക്കുന്നത് എന്നാല്‍ ഇന്ത്യയിലെ യന്ത്രങ്ങള്‍ സ്വയം പ്രവര്‍ത്തിക്കുന്നവയാണ് അതിനാല്‍ പുറത്ത് നിന്നാര്‍ക്കും യന്ത്രം നിയന്ത്രിക്കാനാവില്ല കമ്മീഷന്‍ പറയുന്നു.


Also Read കോടതിയുടെ വിമര്‍ശനം ഏറ്റു: മഅ്ദനിയുടെ യാത്രാചിലവ് 1,18000 രൂപയാക്കി കുറച്ച് കര്‍ണാടക സര്‍ക്കാര്‍


വോട്ടിംഗ് യന്ത്രങ്ങളുടെ കാര്യത്തില്‍ പേടിക്കേണ്ടതില്ല 2019 ലെ ലോക്സഭാ ഇലക്ഷന്‍ സമയത്തേക്ക് വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്തത് ശരിയാണൊ എന്ന് പരിശോധിക്കാനുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ എന്ന സംവിധാനവും കൊണ്ടുവരും. കമ്മീഷന്‍ ബോധിപ്പിച്ചു.

നേരത്തെ വോട്ടിംഗ് മെഷീനീല്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പിക്ക് വോട്ട് ലഭിക്കുന്ന തരത്തില്‍ കൃത്രിമം നടന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. വോട്ടിംഗ് മെഷീന്‍ ഒഴിവാക്കി പേപ്പര്‍ ബാലറ്റ് തിരിച്ചുകൊണ്ടുവരണമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപെട്ടിരുന്നു.

Advertisement