പങ്കാളിത്ത ഉടമസ്ഥാവകാശം; കരാറില്‍ ഒപ്പുവെച്ച് ഫോഗ്‌സ്‌വാഗണും സൂം കാറും
Auto News
പങ്കാളിത്ത ഉടമസ്ഥാവകാശം; കരാറില്‍ ഒപ്പുവെച്ച് ഫോഗ്‌സ്‌വാഗണും സൂം കാറും
ന്യൂസ് ഡെസ്‌ക്
Saturday, 29th June 2019, 12:18 am

ഇന്ത്യയിലെ ഏറ്റവും വലിയ ഷെയേര്‍ഡ്‌ മൊബിലിറ്റി സ്ഥാപനമായ സൂം കാറുമായി ഫോഗ്‌സ് വാഗണ്‍ ഇന്ത്യ പങ്കാളിത്ത ഉടമസ്ഥാവകാശം ഒപ്പുവെച്ചു.കാറുകളുടെ ഉടസ്ഥത പങ്കുവെക്കുന്ന ഈ സമ്പ്രദായം രാജ്യത്ത് വ്യാപിപ്പിക്കാന്‍ ഉദ്ദേശിച്ചാണ് ഇത്തരം കരാറുകള്‍ ഉണ്ടാക്കുന്നത്.

കരാര്‍ പ്രകാരം സൂം കാറിന്റെ സാപ് സബ്‌സ്‌ക്രൈബ് മോഡല്‍ വ്യവസ്ഥ അനുസരിച്ച് ഫോക്‌സ് വാഗണ്‍ പോളോ ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാകും. നഗരങ്ങളില്‍ വാഹനപ്പെരുപ്പം കുറയ്ക്കാന്‍ ഈ പങ്കാളിത്ത ഉടമസ്ഥാവകാശം വഴി സാധ്യമായേക്കുമെന്ന് ഫോഗ്‌സ് വാഗണ്‍ പാസഞ്ചര്‍ കാര്‍സ് മാനേജിങ് ഡയറക്ടര്‍ സ്റ്റെഫന്‍ നാപ്പ് അഭിപ്രായപ്പെട്ടു.