ഫോക്‌സ് വാഗണ്‍ ഷോറൂമില്‍ നിന്ന് ഇറങ്ങി നിങ്ങളെ തേടി സിറ്റിയിലേക്ക്
Auto News
ഫോക്‌സ് വാഗണ്‍ ഷോറൂമില്‍ നിന്ന് ഇറങ്ങി നിങ്ങളെ തേടി സിറ്റിയിലേക്ക്
ന്യൂസ് ഡെസ്‌ക്
Monday, 13th May 2019, 5:08 pm

മുംബൈ: ഉപഭോക്താക്കള്‍ ഷോറൂം തേടി വന്നില്ലെങ്കില്‍ ഉപഭോക്താക്കളെ തേടി അവരുടെ സമീപത്തേക്ക് ചെല്ലാനാണ് ഒരു പ്രമുഖ കാര്‍ കമ്പനിയുടെ തീരുമാനം. ഫോക്‌സ് വാഗണ്‍ ഇന്ത്യയാണ് പുതിയ തീരുമാനമെടുത്തത്. സിറ്റി സ്റ്റോറുകള്‍,പോപ്-അപ് എന്നിവ രാജ്യത്ത് വ്യാപകമായി തുറക്കാനാണ് കമ്പനിയുടെപദ്ധതി.

പുതിയ പോപ് അപ് സ്റ്റോര്‍ തുങ്കൂറിലും സിറ്റിസ്‌റ്റോര്‍ ബംഗളുരുവിലും തുറന്നു. സാധാരണ ഷോറൂമുകളേക്കാള്‍ ഉപയോക്തൃ സൗഹൃദമായിരിക്കും പുതിയ സംവിധാനമെന്ന് കമ്പനി അധികൃതര്‍പറയുന്നു. വരും വര്‍ഷം മുപ്പത് പോപ് അപ് ,സിറ്റി സ്റ്റോറുകള്‍ തുറക്കാനാണ് തീരുമാനം.അതേസമയം വില്‍പ്പനാനന്തര സേവനങ്ങള്‍ ഇവിടെ ലഭ്യമാകുകയില്ല.