എഡിറ്റര്‍
എഡിറ്റര്‍
ഇനി സൗജന്യമായി വിളിച്ചു ചോദിക്കാം..വാട്ട്‌സ് അപ്പ്…!
എഡിറ്റര്‍
Monday 1st September 2014 12:10pm

whats appp

60 കോടി ഉപഭോക്താക്കളുള്ള മൊബൈല്‍ മെസ്സജിങ് ആപ്ലിക്കേഷനായ വാട്ട്‌സ് അപ്പില്‍ ഇനി സൗജന്യ വോയിസ് കോളിങ്. വോയിസ് കോളിങിനായുള്ള ഓപ്ഷന്‍ ഈ വര്‍ഷം അവസാനത്തോടെ വാട്ട്‌സ് അപ്പില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആന്‍ഡ്രോയിഡ്, ഐ.ഒ.എസ്, വിന്‍ഡോസ് ഫോണ്‍, ബ്ലാക്ക്‌ബെറി എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ കോളിങ് സേവനം ലഭ്യമാകും. വോയിസ് കോള്‍ ഉള്‍പ്പെടുത്തിയ വാട്ട്‌സ് ആപ്പിന്റെ പുതിയ രൂപം സ്‌ക്രീന്‍ ഷോട്ടുകള്‍ ചില ടെക് സൈറ്റുകള്‍ പുറത്തുവിട്ടിട്ടുണ്ട്.

വാട്ട്‌സ് അപ്പ് ഹോംപേജില്‍ മുകളിലായുള്ള നോട്ടിഫിക്കേഷന്‍ ബാറിലാണ് വോയിസ് കോളിങ് ഓപ്ഷന്‍ ലഭ്യമാവുക. ചിത്രങ്ങള്‍, പാട്ടുകള്‍ എന്നിവ അയക്കാനുള്ള സംവിധാനവും ഈ നോട്ടിഫിക്കേഷന്‍ ബാറിലാണുള്ളത്.

ഫോണ്‍ ചെയ്യുന്ന നേരം സ്‌ക്രീനില്‍ നാലു ബട്ടണുകള്‍ കാണാനാവും. വിളിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്ക് അപ്പോള്‍ തന്നെ മെസ്സേജ് അയക്കാനും ലൗഡ് സ്പീക്കര്‍ ഓണ്‍ ചെയ്യാനും കോള്‍ അവസാനിപ്പിക്കാനും മ്യൂട്ട് ചെയ്യാനുമുള്ളതാണ് ഈ നാലു ഓപ്ഷനുകള്‍.

ഫോണ്‍ വിളിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ചാറ്റിങ് തുടരാനും മറ്റൊരാളുമായി ചാറ്റ് ചെയ്യാനുമുള്ള സൗകര്യവും വാട്ട്‌സ് അപ്പ് വോയിസ് കോളിലുണ്ട്. വൈഫൈ, 3ജി നെറ്റവര്‍ക്കുകളിലാവും കോളിങ് സാധ്യമാവുക. ആദ്യഘട്ടത്തില്‍ അമേരിക്കയില്‍ മാത്രമാവും സൗജന്യകോള്‍ ലഭ്യമാവുക എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍  19 ബില്യണ്‍ ഡോളറിനാണ് വാട്ട്‌സ് ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കിയത്.  ഫേസ്ബുക്ക് ഏറ്റെടുത്തതോടെ 15 ശതമാനം വര്‍ധനവാണ് വാട്ട്‌സ് അപ്പിനുണ്ടായിരിക്കുന്നത്.

Advertisement