എഡിറ്റര്‍
എഡിറ്റര്‍
125 കിലോമീറ്റര്‍ ഓടാന്‍ 1 ലിറ്റര്‍ ഡീസല്‍; ഫോക്‌സ് വാഗന്‍ ചരിത്രത്തിലേക്ക്
എഡിറ്റര്‍
Tuesday 5th March 2013 10:31am

ഒരു ലിറ്റര്‍ ഡീസല്‍ കൊണ്ട് 125 ലിറ്റര്‍ മൈലേജ് സമ്മാനിച്ച് ജര്‍മന്‍ കാര്‍ കമ്പനിയായ ഫോക്‌സ് വാഗന്‍ റെക്കോഡുകള്‍ ഭേദിക്കാന്‍ ഒരുങ്ങുന്നു.

Ads By Google

നാല് ലിറ്റര്‍ ഡീസല്‍ ഉപയോഗിച്ച് 504 കിലോമീറ്റര്‍ ദൂരം കാര്‍ സുഗമായി ഓടും. ഒരു ചെറിയ 800 സി.സി. ഡീസല്‍ð എന്‍ജിനും ഒരു ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കുമാണ്  വിഎല്‍ എക്‌സ് എല്‍ 1 ല്‍ ഉപയോഗിച്ചിരിക്കുന്നത്.

പന്ത്രണ്ട് സെക്കന്‍ഡുകൊണ്ട് കാര്‍ 62 മൈല്‍ വേഗത്തിലെത്തും. കട്ടിയുള്ള കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ചാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. 795 കിലോ ഭാരവും കാറിനുണ്ട്. ആദ്യ ഘട്ടത്തിð അമ്പതുകാറുകളായിരിക്കും രംഗത്തിറക്കുക.

എന്നാല്‍ കാറിന്റെ വിലയെപ്പറ്റി വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം നടക്കുന്നó ജനീവ മോട്ടോര്‍ഷോയില്‍ കാര്‍ പ്രദര്‍ശനത്തിനെത്തിക്കും.

പരിസ്ഥിതി സൗഹാര്‍ദമായ കാര്‍ എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. 62 മൈലുകള്‍ സഞ്ചരിക്കാനുള്ള ഇന്ധനച്ചെലവ് 1.40 പൗണ്ടിന് താഴെ മാത്രമാണ്.

കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ പുറന്തള്ളലും പരമാവധി ഒഴിവാക്കാം.

അതേസമയം ഔഡിയും പെട്രോള്‍-ഇലക്ട്രിക് കാര്‍ രംഗത്തെത്തിക്കുമെന്ന് അറിയിച്ചു. ഒരു ലിറ്റര്‍  പെട്രോളിന് 188 മൈല്‍ പോകുമെന്നാണ് കമ്പനി പറയുന്നത്.

Advertisement