Administrator
Administrator
വി.കെ.സി സ്­ട്രീ­റ്റ് ലൈ­റ്റ് ;തെ­രു­വി­ന്റെ റി­യല്‍ ഷോ
Administrator
Thursday 22nd October 2009 6:55pm


sreet-light-2ന­ഗ­ര­ത്തില്‍ ഒ­രു ഭാഗത്ത് ആള്‍­ക്കൂ­ട്ടം. ക­ട­യി­ലെ ടെ­ലി­വി­ഷ­നില്‍ റി­യാ­ലി­റ്റി ഷോ ആ­ടി­ത്തി­മര്‍­ക്കു­ക­യാ­ണ്. യു­വ­ഗാ­യകര്‍ എ­സ്.എം.എ­സു­കള്‍­ക്ക് വേ­ണ്ടി യാ­ചി­ക്കുന്നു. കാ­ഴ്­ച­ക്കാര്‍ മൊ­ബൈല്‍ ഫോ­ണെ­ടു­ത്ത് മെ­സേ­ജ് സെ­റ്റ് ചെ­യ്­ത് വി­ല­കൂടിയ സ­ന്ദേ­ശങ്ങള്‍ തു­രു­തു­രാ അ­യ­ക്കു­ന്നു.

തൊ­ട്ടി­പ്പു­റത്ത് മ­റ്റൊ­രാള്‍. വയറ്റില്‍ വിശ­പ്പ് ക­ത്തി­യെ­രി­യു­ന്നു­ണ്ട്. ചുറ്റും ആള്‍­ക്കൂട്ടം. പാ­ട്ടു­കാരന് പാ­ടി­പ്പാ­ടി ച­ങ്ക് കു­ഴ­യു­ന്നു. ഇ­ശ­ലു­കള്‍ മാ­റി­മാ­റി­പ്പെ­യ്യു­ന്നു. ചുറ്റും കൂ­ടി­യ­വ­രില്‍ ചി­ലര്‍ ആ­വേ­ശം കൂ­ട്ടുന്നു. മു­ന്നി­ലെ പാ­ത്ര­ത്തില്‍ ഒ­റ്റ­നാ­ണ­യ­ത്തു­ട്ടു­കള്‍ കി­ലു­ങ്ങു­ന്നു. അ­യാള്‍ യാ­ചി­ക്കു­ന്നില്ല.

ന­മ്മു­ടെ തെ­രു­വു­ക­ളെ പാ­ട്ടു­പാ­ടി ഉ­റ­ക്കു­ന്നവര്‍. പാ­ട്ടു­മാ­യി നാ­ടു ചു­റ്റി­ത്തി­രി­ഞ്ഞ് കേ­ര­ള­ത്തി­ലെ­ത്തി­യവര്‍, ഇ­വി­ടെ പാ­ട്ടു­കാ­രാ­യി ജ­നി­ച്ച് വീ­ണ് ജീവി­ത യാ­ത്ര­യില്‍ എ­പ്പോഴോ തെ­രു­വി­ലെ­ത്ത­പ്പെ­ട്ട­വര്‍… സ്വ­പ്‌­ന­ങ്ങള്‍­ക്ക് മേല്‍­ക്കൂ­രയില്ലാ­ത്ത­വര്‍. വയ­റ് വിശ­ന്ന് തൊ­ണ്ട വരണ്ട് പാ­ടു­ന്ന­വര്‍. നാം­ എ­ളു­പ്പ­ത്തില്‍ തെ­രു­വ് ഗാ­യ­ക­രെ­ന്ന് വി­ളി­ക്കു­ന്നവര്‍. വി.കെ.സി സ്­ട്രീ­റ്റ് ലൈ­റ്റില്‍ പാ­ടുന്ന­ത് അ­വ­രാ­ണ്.

ഇ­വി­ടെ ഫഌ­റ്റു­ക­ളു­ടെയും ആ­ഢം­ബ­ര കാ­റു­ക­ളു­ടെയും മോ­ഹ­വ­ല­യ­ങ്ങ­ളില്ല. മോ­ഹി­ച്ച­തെല്ലാം കൈ­വി­ടു­മ്പോ­ഴു­ള്ള കൂ­ട്ട­ക്ക­ര­ച്ചി­ലു­ക­ളില്ല. സം­ഗ­തി­യില്ലാ­ത്ത­തി­നാല്‍ ആരും അ­പ­മാ­നി­തരാ­യ സ്റ്റേ­ജ് വി­ട്ടി­റ­ങ്ങേ­ണ്ടി വ­രില്ല. വിശ­പ്പ് താ­ളവും ശ്രു­തി­യു­മി­ടു­ന്ന സം­ഗീ­ത­മാ­ണ് ഇ­വി­ടെ താ­രം. ചാ­ന­ലു­കളും സ്‌­പോണ്‍­സര്‍­മാരും മുന്‍­കൂ­ട്ടി നി­ശ്ച­യി­ക്കു­ന്ന തി­ര­ക്ക­ഥ­ക്ക­നു­സ­രി­ച്ച് ആ­ടു­ന്ന­വരല്ലി­വര്‍. ക­ണ്ണീരും എ­സ്.എം.എസും വ­ഴി ഫഌ­റ്റു­കള്‍ നേ­ടു­ക­യെ­ന്ന ക­ച്ച­വ­ട­ക്ക­ണ്ണു­മാ­യല്ല ആ­രും ഇ­വി­ടെ­യെ­ത്തു­ന്നത്. ഇ­വി­ടെ­യുള്ള­ത് ത­ല­ചാ­യ്­ക്കാ­നി­ട­മില്ലാ­ത്ത 17 കു­ടും­ബ­ങ്ങള്‍. തെ­രു­വില്‍ വെ­യിലും മ­ഴയും കൊ­ണ്ട് പാ­ടി­ത്ത­ള­രു­മ്പോള്‍ രാത്രി ക­യ­റി­ക്കി­ടക്കാ­നൊ­രു സ­ങ്കേ­തം തേ­ടു­ന്നവര്‍. പ­ങ്കെ­ടു­ക്കു­ന്ന 17 കു­ടും­ബ­ങ്ങള്‍ക്കും കാ­ലിക്ക­റ്റ് ലാന്റ­മാര്‍­ക്ക് വീ­ട് നിര്‍­മ്മ­ിച്ചു നല്‍­കു­ന്നു. അ­താ­ണ് സു­ധീര്‍ അ­മ്പ­ല­പ്പാ­ട്ട് നിര്‍­മ്മി­ച്ച് ഇ­ന്ത്യാ­വി­ഷ­ന്‍ സം­പ്രേഷ­ണം ചെ­യ്യു­ന്ന വി.കെ.സി സ്­ട്രീ­റ്റ് ലൈറ്റ്.

ഒന്നും രണ്ടും വീ­ടു­ള്ള­വര്‍ തന്നെ റി­യാ­ലി­റ്റി ഷോ നല്‍­കു­ന്ന ല­ക്ഷ­ങ്ങ­ളു­ടെ ഫഌ­റ്റി­ന്റെ ഉ­മ­ക­ളാ­കു­മ്പോള്‍ ത­ല ചാ­യ്­ക്കാ­നൊ­രി­ട­മില്ലാ­തെ തെ­രു­വില്‍ ച­ങ്ക് പൊ­ട്ടി­പ്പാ­ടു­ന്ന നി­രവ­ധി കു­ടും­ബ­ങ്ങള്‍­ക്ക് വീ­ട് നിര്‍­മ്മി­ച്ച് കൊ­ടുക്കുക­യെ­ന്ന ആ­ശ­യം കോ­ഴി­ക്കോ­ട്ടെ ന്യൂ­സ് വാല്യു പര­സ്യ ഏ­ജന്‍­സി ഡ­യ­ര­ക്ടര്‍ സു­ധീര്‍ അ­മ്പ­ല­പ്പാ­ടി­ന്റെ മ­ന­സി­ലാ­ണ് ഉ­ദി­ച്ചത്. കേ­ര­ള­ത്തി­ലു­ട­നീ­ള­മുള്ള തെ­രു­വ് ഗാ­യ­ക­രില്‍ നി­ന്ന് സ്വ­ന്ത­മാ­യി വീ­ടില്ലാത്ത 17 പേ­രെ തി­ര­ഞ്ഞെ­ടുത്തു. തി­ര­ഞ്ഞെ­ടു­പ്പി­ന് എ­ലി­മി­നേ­ഷന്‍ റൗ­ണ്ടില്ലാ­യി­രുന്നു. അ­വ­രു­ടെ ജീ­വി­തം ത­ന്നെ­ വലി­യൊ­രു എ­ലി­മി­നേ­ഷന്‍ റൗ­ണ്ടാ­യി­രു­ന്നെ­ന്ന് സു­ധീര്‍ അ­മ്പ­ല­പ്പാ­ട്ട് പ­റ­യും.

ആശ­യം പ­ങ്കു­വെ­ച്ച­പ്പോള്‍ അ­തി­ന്റെ പ്രാ­യോ­ഗി­ക­ത­യെ­ക്കു­റി­ച്ച് പ­ലരും ആ­ശ­ങ്ക­പ്പെ­ട്ടി­രു­ന്നെ­ന്ന് സു­ധീര്‍ ഓര്‍­ക്കുന്നു. എ­ങ്കിലും ആ­ത്മ­വി­ശ്വാ­സം കൈ­വി­ട്ടില്ല. ഗാ­യ­കര്‍­ക്ക് അ­വ­രി­ഷ്ട­പ്പെ­ടു­ന്ന സ്ഥ­ലത്ത് വീ­ട് നിര്‍­മ്മി­ച്ച് നല്‍­കാന്‍ കാ­ലിക്ക­റ്റ് ലാന്റ്­മാര്‍­ക്ക് ബില്‍­ഡേ­ഴ്‌­സ് മു­ന്നോ­ട്ട് വന്നു. പ­രി­പാ­ടി­യു­ടെ മുഖ്യ സ്‌­പോണ്‍­സര്‍­ഷി­പ്പ് ഏല്‍­ക്കാന്‍ വി.കെ.സി ഗ്രൂ­പ്പ് ത­യ്യാ­റാ­യി. അ­നു­ഗ്ര­ഹ­ത്തി­നാ­യി വിളി­ച്ച­പ്പോള്‍ കേ­ര­ള­ത്തി­ലെ പ്രമു­ഖ ക­വയ­ിത്രി­യു­ടെ മ­റുപ­ടി ത­ന്നെ ഏ­റെ വേ­ദ­നി­പ്പി­ച്ച­താ­യി സു­ധീര്‍ പ­റ­യുന്നു. തെ­രു­വ് ഗാ­യ­ക­രാ­ണെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ അ­വ­രെല്ലാം കേ­ര­ളീ­യരാ­ണോ­യെ­ന്നാ­യി മ­റു ചോ­ദ്യം. ആ ചോ­ദ്യ­ത്തി­നു­ള്ളി­ലെ ഉ­ദ്ദേ­ശം സു­ധീ­റി­ന് എ­ളു­പ്പം പി­ടി­കി­ട്ടി. അ­ന്യ­സം­സ്ഥാ­ന­ത്ത് നിന്നും ഇ­വി­ടെ­യെ­ത്തി അ­ല­ഞ്ഞു­തി­രി­ഞ്ഞ് ന­ട­ക്കു­ന്ന തെ­രു­വ് ഗാ­യക­രെ ഇ­വി­ടെ കു­ടി­യ­രു­ത്തു­ന്ന­തെ­ന്തിന്. അങ്ങ­നെ ഒ­ത്തി­രി ഒ­ത്തി­രി എ­തിര്‍­പ്പു­കള്‍, അ­തില്‍­കൂ­ടു­തല്‍ പി­ന്തു­ണകള്‍. അങ്ങ­നെ സ്­ട്രീ­റ്റ് ലൈ­റ്റ് വെ­ള്ളി­മാ­ട് കു­ന്ന് ഷീ­ബാ തി­യേ­റ്റ­റി­ലെ പ്ര­ത്യേ­കം സ­ജ്ജ­മാക്കിയ ലൊ­ക്കേ­ഷ­നില്‍ ഷൂ­ട്ടിം­ഗ് തു­ടങ്ങി.

പ­രി­പാ­ടി­യു­ടെ സം­പ്രേഷ­ണം എ­ങ്ങി­നെ­യെന്നതാ­യി അ­ടുത്ത ചോ­ദ്യം. കേ­ര­ളീ­യ­ന് ബ­ദല്‍ ദൃ­ശ്യ സം­സ്­കാ­രം നല്‍­കാ­നു­ള്ള ശ്ര­മ­ത്തോ­ട് മു­ഖ്യ­ധാ­രാ ചാ­ന­ലു­ക­ളില്‍ പ­ലതും പു­റം തി­രി­ഞ്ഞ് നി­ന്ന­പ്പോള്‍ ഇ­ന്ത്യാ­വി­ഷന്‍ ഇ­തിന­കം തന്നെ പിന്തു­ണ പ്ര­ഖ്യാ­പി­ച്ചി­രുന്നു. പി­ന്നീ­ട് പ­രി­പാ­ടി വന്‍­വി­ജ­യ­മാ­വു­മെ­ന്ന ഘ­ട്ട­മെ­ത്തി­യ­പ്പോള്‍ നേര­ത്തെ മു­ഖം തി­രി­ച്ച­വര്‍ വന്‍ ഓ­ഫ­റു­ക­ളു­മാ­യി സു­ധീ­റി­ന് മു­ന്നി­ലെ­ത്തി­യി­രുന്നു. എ­ന്നാല്‍ ഇത്ത­രം ല­ക്ഷ്യ­ങ്ങള്‍ മ­ന്നില്‍ കാ­ണാ­തെ തങ്ങ­ളെ പി­ന്തു­ണ­ച്ച ഇ­ന്ത്യാ­വിഷ­നെ ത­ന്നെ പ­രി­പാ­ടി­യു­ടെ സം­പ്രേ­ക്ഷ­ണ­ത്തി­നാ­യി സു­ധീറും സം­ഘവും തി­ര­ഞ്ഞെ­ടുത്തു. അ­ങ്ങ­നെ­യാ­ണ് ആ­ഗ­സ്­ത് 29 മു­തല്‍ ഇ­ന്ത്യാ­വി­ഷന്‍ സ്­ട്രീ­റ്റ് ലൈ­റ്റ് സം­പ്രേക്ഷ­ണം തു­ട­ങ്ങിയത്. ഒ­രു പ­ക്ഷെ ലോ­ക­ത്തില്‍ ത­ന്നെ ആ­ദ്യ­മായി ദൃ­ശ്യ­സം­സ്­കാ­ര­ത്തിന് പുതി­യൊ­രു വ­ഴി കാ­ണിച്ചു­കൊ­ണ്ട്. ശ­നി,

ഞാ­യര്‍ ദി­വ­സ­ങ്ങ­ളി­ലാ­ണ് സ്­ട്രീ­റ്റ് ലൈ­റ്റ് ഇ­ന്ത്യാ­വി­ഷന്‍ സം­പ്രേ­ക്ഷ­ണം ചെ­യ്യു­ന്നത്. ക­ഴി­ഞ്ഞ 30 വര്‍­ഷ­മായി കോ­ഴി­ക്കോ­ടന്‍ തെ­രു­വുക­ളെ ഹി­ന്ദി ഗ­സ­ലു­ക­ളിലും റ­ഫി ഗാ­ന­ങ്ങ­ളിലും മുക്കി­യ ച­മന്‍­ലാ­ലി­ന്റെ പാ­ട്ടാ­യി­രു­ന്നു ആ­ദ്യം സം­പ്രേക്ഷ­ണം ചെ­യ്­ത­ത്.

പ്ര­ത്യേ­കം ത­യ്യാ­റാക്കിയ ലൊ­ക്കേ­ഷ­നില്‍ പ്ര­ശസ്­ത സം­ഗീ­ത­ഞ്­ജ­രു­ടെ മു­ന്നില്‍ നി­ന്ന് പാ­ടി­യ­പ്പോള്‍ പ­ല­രു­ടെയും കൈ­കള്‍ വി­റ­ച്ചു, തൊ­ണ്ട­യി­ട­റി. ഒന്നാം സ്ഥാ­നം ന­ഷ്ട­പ്പെ­ടു­മോ എ­ന്ന ഭ­യം കൊണ്ടല്ല; പാ­ട്ടു­മാ­യി തെ­രു­വില്‍ ക­ഴി­ഞ്ഞ നാ­ളുകളെ ഓര്‍­ത്ത്, ത­ല ചാ­യ്ക്കാ­നൊ­രി­ടം ല­ഭി­ക്കു­മെ­ന്ന­തി­ലു­ള്ള സ­ന്തോ­ഷം കൊ­ണ്ട്. മു­ന്നി­ലി­രി­ക്കു­ന്ന പ്രമു­ഖ സം­ഗീ­തജ്ഞ­രെ നോ­ക്കി ഇവ­രെ അ­റിയു­മോ­യെ­ന്ന് ചോ­ദി­ച്ച­പ്പോള്‍ അ­വര്‍ നി­ഷ്­ക­ള­ങ്ക­മാ­യി അ­റി­യി­ല്ലെ­ന്ന് ഉത്ത­രം പ­റഞ്ഞു. താന്‍ പാ­ടു­ന്ന പാ­ട്ടി­ന്റെ ര­ച­യി­താ­ക്ക­ളാ­ണ് മുന്നി­ലു­ള്ള­തെ­ന്ന് പ­റ­ഞ്ഞ­പ്പോള്‍ അ­വ­രു­ടെ മു­ഖം സ­ന്തോ­ഷം കൊ­ണ്ട് നി­റഞ്ഞു. ഈ പാ­ട്ട് ത­ന്നെ തി­ര­ഞ്ഞെ­ടു­ക്കാ­നു­ള്ള കാ­ര­ണ­മെ­ന്തെ­ന്ന് ചോ­ദി­ച്ച­പ്പോള്‍, ഈ പാ­ട്ട് പാ­ടു­മ്പോ­ഴൊ­ക്കെ നാ­ണ­യ­ക്കി­ഴി­കള്‍ക്ക് ക­നം കൂ­ടാ­റു­ണ്ടെ­ന്ന് അ­വര്‍ ഒ­രു മ­ടി­യു­മില്ലാതെ മ­റുപ­ടി പ­റ­ഞ്ഞു. അ­തെ ഇ­വി­ടെ ആരും മു­മ്പെ ത­യ്യാ­റാക്കി­യ തി­ര­ക്ക­ഥ­കള്‍­ക്കൊ­ത്ത് ക­ര­യു­കയും ചി­രി­ക്കു­കയും ചെ­യ്യു­ന്നില്ല. വെ­ട്ടി­മാ­റ്റി എ­രിവും പു­ളിയും വ­രു­ത്തു­ന്നില്ല. അ­വ­രു­ടെ പാ­ട്ട് ത­ന്നെ­യാ­ണ് അ­വ­രു­ടെ ജീ­വി­തം.

ദ­ക്ഷി­ണാ­മൂര്‍ത്തി പോ­ലു­ള്ള സം­ഗീ­ത­ജ്ഞര്‍ ചില­രെ തി­രി­ച്ച­റിഞ്ഞു. അ­തെ അ­വര്‍ പ­തി­റ്റാ­ണ്ടു­കള്‍­ക്ക് മു­മ്പ് അ­ദ്ദേ­ഹ­ത്തി­ന് കീ­ഴില്‍ പാ­ടി­യ­വ­രാ­യി­രുന്നു. പ­രി­പാ­ടി­യി­ലേ­ക്ക് സ്വാ­മി­യെ ക്ഷ­ണി­ക്കാന്‍ പോ­യ­പ്പോ­ഴു­ള്ള അ­നുഭ­വം സു­ധീര്‍ പ­റ­ഞ്ഞു­ത­രും. ക­ച്ചേ­രി ന­ട­ത്തു­ന്ന­വ­രെയും ഗാ­ന­മേ­ള­യില്‍ പാ­ടു­ന്ന­വ­രെയും എ­നി­ക്ക­റി­യാം, എ­ന്നാല്‍ തെ­രു­വില്‍ പാ­ടു­ന്ന പാ­ട്ടു­കാ­രു­ണ്ടോ­യെ­ന്നാ­യി­രു­ന്നു ദ­ക്ഷി­ണാ­മൂര്‍­ത്തി­യു­ടെ സം­ശയം. അ­ങ്ങ് പ­രി­പാ­ടി­യില്‍ വ­ന്നാല്‍ അവ­രെ കാ­ണാ­മെ­ന്നു പ­റഞ്ഞു. അങ്ങ­നെ വേ­ദി­യി­ലെ­ത്തി­യ­പ്പോള്‍ ദ­ക്ഷി­ണാ­മൂര്‍ത്തി­യോ­ട് തി­രു­വ­ന­ന്ത­പു­ര­ത്തു­കാരി സ­ര­സ്വ­തി­ച്ചേച്ചി ചോ­ദിച്ചു. അ­ങ്ങേ­ക്ക് എ­ന്നെ അ­റിയു­മോ? സ്വാ­മി­ക­ളു­ടെ മ­റുപ­ടി അ­റി­യില്ല. ഞാന്‍ സ­ര­സ്വതി, മുപ്പ­ത് വര്‍­ഷം മു­മ്പ് ചെ­ന്നൈ­യില്‍ അ­ങ്ങേ­ക്ക് കീ­ഴില്‍ പാ­ടി­യി­ട്ടു­ണ്ട്. ഒ­രു നി­മി­ഷം സ്വാ­മികള്‍ ഓര്‍­മ്മിച്ചു. ര­ഞ്­ജീവ­ന്റെ ഭാ­ര്യ സ­ര­സ്വ­തി­യ­ല്ലെ­….. സ്വാ­മി­ക­ളു­ടെ ചോ­ദ്യ­ത്തി­ന് അ­തെ­യെ­ന്ന് സ­ര­സ്വ­തി ഉത്ത­രം പ­റഞ്ഞു. ഒ­രു­മി­ച്ച് നീ­ങ്ങ­വെ ര­ണ്ടു ദ്രു­വ­ങ്ങ­ളി­ലാ­യി­പ്പോ­യ­വര്‍ വീണ്ടും ക­ണ്ടു­മുട്ടി­യ നി­മി­ഷ­ങ്ങള്‍.ഗാ­ന­ഗ­ന്ധര്‍­വ്വന്‍ കെ.ജെ യേ­ശു­ദാ­സി­നും ര­വീ­ന്ദ്രന്‍­മാ­ഷിനു­മൊപ്പം പാ­ടി­യ­വര്‍. ഗാ­ന­ഭൂഷ­ണം ബി­രു­ദ­ധാ­രി­കള്‍, ഒ­രു കാല­ത്ത് കേ­ര­ള­ത്തി­ലെ സംഗീ­ത സ­ദ­സ്സു­ക­ളില്‍ നിറ­ഞ്ഞു നി­ന്നവര്‍ സ്­ട്രീ­റ്റ് ലൈ­റ്റ് പുതി­യൊ­രു അ­നു­ഭ­വ­മാണ്. സംഗീത ലോക­ത്ത് ഇ­നിയും വാ­യി­ക്ക­പ്പെ­ടാ­ത്ത­വ­രു­ടെ പാ­ട്ടും അ­ന­ഭ­വവും ഇ­വി­ടെ പ­ങ്ക് വെ­ക്ക­പ്പെ­ടുന്നു. അ­വ­രു­ടെ ജീ­വി­തം ത­ന്നെ പ­കര്‍­ത്തെ­ഴു­ത­പ്പെ­ടുന്നു. സ്­ട്രീ­റ്റ് ലൈ­റ്റ് ഇ­നി മു­തല്‍ കേ­ര­ള­ഫഌ­ഷ് ന്യൂ­സി­ലൂ­ടെയും നി­ങ്ങ­ളു­ടെ മു­മ്പി­ലെ­ത്തുന്നു. ച­രി­ത്ര­ത്തോ­ടൊ­പ്പം ന­ട­ക്കാന്‍ ല­ഭി­ച്ച അ­പൂര്‍­വ്വ അ­വസ­രം ഞ­ങ്ങള്‍ നി­ങ്ങ­ളു­ടെ മു­മ്പില്‍ സ­മ­ര്‍­പ്പി­ക്കുന്നു.

Advertisement