എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം ട്രാന്‍സിറ്റ് ഹാര്‍ബര്‍ കേരളത്തിന്റെ നന്ദിഗ്രാം; ഇടത് സര്‍ക്കാരിനോട് 21 ചോദ്യങ്ങള്‍
എഡിറ്റര്‍
Monday 30th May 2016 7:24pm

വിഴിഞ്ഞം തുറമുഖത്തിന്റെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ നന്ദിഗ്രാമിനേക്കാള്‍ പതിന്മടങ്ങാണ്. കേരള ജനതയ്ക്കുമേല്‍ വരുത്തിവയ്ക്കുന്ന സാമ്പത്തിക ബാധ്യതയും നന്ദിഗ്രാമിനേക്കാള്‍ ഒരുപാട് അധികമായിരിക്കും. നന്ദിഗ്രാമിനുശേഷം പശ്ചിമബംഗാളില്‍ ഇടതുസര്‍ക്കാറിനും പാര്‍ട്ടിക്കും നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാന്‍ പശ്ചിമബംഗാളിലെ പാര്‍ട്ടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.


IZHINJAM-1

quote-mark

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ചുരുങ്ങിയ മൂന്നു കാര്യങ്ങള്‍ക്കെങ്കിലും വളരെ പോസിറ്റീവായ പ്രഭാവം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവ ഇതാണ്: പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെയുള്ള വികസനം. 2. ജനങ്ങളെ ദ്രോഹിക്കാതെയുള്ള വികസനം. 3 അഴിമതി രഹിത വികസനം. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഈ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ലംഘിക്കാനാണോ എല്‍.ഡി.എഫ് ശ്രമിക്കുന്നത്?

kpppp

ഒപ്പീനിയന്‍: കെ.പി ശശി


കേരളത്തിലുണ്ടായ ഇടതുതരംഗം ഒട്ടേറെ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. പലരും ഇത്രവലിയൊരു വിജയം പ്രവചിച്ചിരുന്നെങ്കിലും പത്തുദിവസം മുമ്പു വരെ ഇടതുപക്ഷത്തിന് ഇത്രവലിയൊരു പിന്തുണ ലഭിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയുമായിരുന്നില്ല. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കു മുമ്പാകെ വെച്ച തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ കൂടുതല്‍ സ്വീകാര്യമായിരുന്നു. എന്നാല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമെടുത്ത് മണികൂറുകള്‍ക്കുള്ളില്‍ തന്നെ അവര്‍ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ലംഘിക്കുകയാണോ?

ഇടതുപക്ഷത്തിന്റെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളില്‍ ചുരുങ്ങിയ മൂന്നു കാര്യങ്ങള്‍ക്കെങ്കിലും വളരെ പോസിറ്റീവായ പ്രഭാവം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അവ ഇതാണ്: പരിസ്ഥിതിയ്ക്കു കോട്ടം തട്ടാതെയുള്ള വികസനം. 2. ജനങ്ങളെ ദ്രോഹിക്കാതെയുള്ള വികസനം. 3 അഴിമതി രഹിത വികസനം. സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിനുള്ളില്‍ തന്നെ ഈ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ ലംഘിക്കാനാണോ എല്‍.ഡി.എഫ് ശ്രമിക്കുന്നത്?

തുറമുഖ മന്ത്രിയായ കടന്നപ്പള്ളി രാമചന്ദ്രന്‍ ഒറ്റ ദിവസത്തിനുള്ളില്‍ തന്നെ ഈ വാഗ്ദാനങ്ങള്‍ മറന്നിരിക്കുകയാണ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പദ്ധതി 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാവുമെന്നതില്‍ സര്‍ക്കാറിന് ആത്മവിശ്വാസമുണ്ടെന്നാണ്. ഈ സാഹചര്യത്തില്‍ ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് മന്ത്രി ഉത്തരം നല്‍കേണ്ട പ്രധാനപ്പെട്ട ചില ചോദ്യങ്ങളുണ്ട്.

1 വിഴിഞ്ഞം തുറമുഖം പശ്ചിമഘട്ടത്തില്‍ രണ്ടു മലനിരകള്‍ നശിപ്പിക്കും. (ഒന്ന് കേരളത്തിലുള്ളതും മറ്റൊന്ന് തമിഴ്‌നാട്ടിലെയും). ഇതാണോ കേരള ജനതയ്ക്ക് തെരഞ്ഞെടുപ്പു സമയത്ത് എല്‍.ഡി.എഫ് നല്‍കിയ ‘പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുള്ള വികസനം’ എന്ന വാഗ്ദാനത്തിന്റെ അര്‍ത്ഥം?

2 പരിസ്ഥിതി നശീകരണം ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ പ്രദേശവാസികളുമായും പരിസ്ഥിതിവാദികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ടോ? മലനിരകള്‍ നശിപ്പിക്കാന്‍ തമിഴ്‌നാട്ടുകാരില്‍ നിന്നും കടന്നപ്പള്ളി രാമചന്ദ്രന് അനുവാദം ലഭിച്ചിട്ടുണ്ടോ?

3 വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാകുന്നത് സമുദ്രമേഖലയിലെ ജൈവവൈവിധ്യത്തെ എങ്ങനെ ബാധിക്കുമെന്നതു സംബന്ധിച്ച് കടന്നപ്പള്ളി രാമചന്ദ്രന്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ?

4 ഇന്ത്യയ്ക്കു ചുറ്റുമുളള കടലിലെ ഏക Wedge Bank ആയ ഈ മേഖല ജൈവവൈവിധ്യത്താല്‍ സമ്പുഷ്ടമായ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട 20 മേഖലകളുടെ കൂട്ടത്തില്‍ ഉള്‍പ്പെട്ട ഒന്നാണ്. അത്തരമൊരു പ്രദേശത്തിന്റെ നാശത്തിന് എല്‍.ഡി.എഫ് സര്‍ക്കാര്‍ കാരണമാകും എന്നാണ് തന്റെ പ്രസ്താവനയുടെ അര്‍ത്ഥം എന്ന ബോധ്യം കടന്നപ്പള്ളി രാമചന്ദ്രന് ഉണ്ടായിരുന്നോ?

Advertisement