വിവോയുടെ എക്‌സ് സിരീസിലുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി
Tech
വിവോയുടെ എക്‌സ് സിരീസിലുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി
ന്യൂസ് ഡെസ്‌ക്
Saturday, 10th November 2018, 11:26 pm

ചൈനീസ് സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ എക്‌സ് സിരീസിലുള്ള പുതിയ ഹാന്‍ഡ്‌സെറ്റ് പുറത്തിറങ്ങി. വിവോ x21 എന്ന പേരിലുള്ള ഫോണ്‍ ചൈനീസ് വിപണിയിലാണ് ആദ്യം അവതരിപ്പിച്ചത്. ഇന്‍ ഡിസ്‌പ്ലെ ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ഏറ്റവും വില കുറഞ്ഞ ഫോണാണിത്. വിവോയുടെ മിഡ് റെയ്ഞ്ച് ഫോണും കൂടിയാണിത്. വിവോ x21ന്റെ തുടക്ക വില 26,100 രൂപയാണ്.

ബെസല്‍ലെസ് ഡിസ്‌പ്ലെ, വാട്ടര്‍ഡ്രോപ്‌സ്റ്റെയില്‍ നോച്ച്, സ്‌നാപ്ഡ്രാഗന്‍ 660 എസ്.ഒ.സി, 6 ജി.ബി റാം എന്നിവ പ്രധാന ഫീച്ചറുകളാണ്. 128 ജിബിയാണ് സ്റ്റോറേജ്. ഇരട്ട സിം, 6.41 ഇഞ്ച് ഫുള്‍ എച്ച്.ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെ എന്നിവയാണ് വിവോ x21 ന്റെ പ്രധാന ഫീച്ചറുകളില്‍ ചിലത്.

ALSO READ: നെയ്യാറ്റിന്‍കര കൊലപാതകം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സനലിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

12 പ്ലസ് 5 മെഗാപിക്‌സലിന്റെ രണ്ടു റിയര്‍ ക്യാമറകള്‍ (ഓട്ടോ ഫോക്കസ്, മോണോക്രോം ഫ്‌ലാഷ്) ആണ് പ്രധാനപ്പെട്ട ഫീച്ചറുകളിലൊന്ന്.

24.8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറ (എആര്‍, ഫെയ്‌സ് റെക്കഗ്നിഷന്‍), 3400 എംഎഎച്ച് ബാറ്ററി, സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകള്‍ എന്നിവയാണ് മറ്റു ഫീച്ചറുകള്‍.