ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tech
യഥാര്‍ത്ഥ ഫുള്‍സ്‌ക്രീന്‍, പോപ് അപ്പ് സെല്‍ഫി ക്യാമറ; വിവോ നെക്‌സിന്റെ വിശേഷങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday 13th June 2018 7:50pm

ഷവോമിയുടെ എം.ഐ മിക്‌സ് ഫുള്‍സ്‌ക്രീന്‍ ഫോണ്‍ പുറത്തിറക്കിയതോടെ മറ്റ് ബ്രാന്‍ഡുകളും മുഴുവന്‍ സ്‌ക്രീന്‍ ഫോണ്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ്. മുന്നില്‍ ശല്യത്തോടെ വരുന്ന നൊച്ച് സഹിതമാണ് ഇപ്പോഴും മിക്ക കമ്പനികളും ഫുള്‍ സ്‌ക്രീന്‍ ഫോണുകള്‍ പരീക്ഷിക്കുന്നത്. എന്നാല്‍ വ്യത്യസ്തമായൊരു ശ്രമവുമായാണ് വിവോ നെക്‌സ് പുറത്തിറങ്ങാനിരിക്കുന്നത്.

ഫുള്‍ സ്‌ക്രീന്‍, അതായത് ഫോണിന്റെ മുന്‍വശം ഏതദേശം മുഴുവനുമുള്ള ഡിസ്‌പ്ലേ സഹിതമാണ് വിവോ നെക്‌സിന്റെ വരവ്. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ പോലും സ്‌ക്രീനിനകത്താണ്.

മുഴുവന്‍ സ്‌ക്രീനില്‍ ക്യാമറ കൂടെ വെക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ഫോണിന്റെ മുകളില്‍ നിന്ന് ഉയര്‍ന്ന് വരുന്ന വിധത്തില്‍ ‘പോപ് അപ്പ്’ ക്യാമറയാണ് സെല്‍ഫിക്കായി ഒരുക്കിയിരിക്കുന്നത്. എട്ട് മെഗാ പിക്‌സലാണ് സെല്‍ഫി ക്യാമറ. പിന്നിലുള്ള ഇരട്ട ക്യാമറകള്‍ 12 മെഗാപിക്‌സലിന്റെയും 5 മെഗാപിക്‌സലിന്റെയും സെന്‍സറുകള്‍ ഉപയോഗിക്കുന്നു.


Read | താജ്മഹല്‍ കേവലമൊരു പ്രണയകഥയല്ല, സാമ്പത്തിക വ്യവസ്ഥ കൂടിയാണ്


 

19.3:9 അനുപാതത്തിലുള്ള 6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി ഓലെഡ് ഡിസ്‌പ്ലേയാണ് നെക്‌സിന്റേത്. സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറിലും 710 പ്രൊസസറിലുമായി രണ്ട് പതിപ്പുകളിലായാണ് ഫോണ്‍ പുറത്തിറങ്ങുന്നത്.

സ്‌നാപ് ഡ്രാഗണ്‍ 710 പ്രൊസസര്‍ പതിപ്പിന്റെ ആറ് ജി.ബി റാം 128 ജി.ബി സ്റ്റോറേജ് ഫോണിന് 41,057 രൂപയോളമാണ് വില.സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസര്‍ പതിപ്പിന്റെ എട്ട് ജി.ബി റാം 128 ജി.ബി സ്റ്റോറേജ് പതിപ്പിന് 47,398 രൂപയോളം വില വരും. എന്നാല്‍ നിലവില്‍ ചൈനയില്‍ മാത്രമാണ് ഫോണ്‍ ലഭ്യമാവുക. 23 മുതല്‍ വില്‍പന ആരംഭിക്കും.

സൗണ്ട് കാസ്റ്റിങ് സാങ്കേതിക വിദ്യയിലൂടെയാണ് ഫോണിന്റെ ശബ്ദ സംവിധാനം. ഇതിലൂടെ ഫോണിന്റെ മുഴുവന്‍ ഡിസ്‌പ്ലേയും സ്പീക്കറായി പ്രവര്‍ത്തിക്കുന്നു.

Advertisement