വിഷന്‍ 2016: സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി
Pravasi
വിഷന്‍ 2016: സ്‌കോളര്‍ഷിപ്പുകള്‍ നല്‍കി
ന്യൂസ് ഡെസ്‌ക്
Saturday, 25th June 2011, 5:20 pm

ദുബൈ: ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന വിഷന്‍ 2016 ന്റെ ഭാഗമായി ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലെ മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു.

സ്‌കോളര്‍ഷിപ്പ് തുകയായ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.കെ.പി ഹുസൈന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഗള്‍ഫാര്‍ മുഹമ്മദലി എന്നിവര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറി. ചടങ്ങില്‍ എം.എം ഹസ്സന്‍, ഇ.എം നജീബ്, എം.കെ ഫാറൂഖ് എന്നിവര്‍ പങ്കെടുത്തു.

ഫാത്തിമ ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് വര്‍ഷംതോറും നല്‍കിവരുന്ന 500 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാണിതെന്നു ഡോ. കെ.പി ഹുസൈന്‍ അറിയിച്ചു.