എഡിറ്റര്‍
എഡിറ്റര്‍
പി.ടി കുഞ്ഞു മുഹമ്മദിന്റെ വിശ്വാസപൂര്‍വം മന്‍സൂര്‍ ചിത്രീകരണം പൂര്‍ത്തിയായി
എഡിറ്റര്‍
Wednesday 19th April 2017 2:44pm

വെര്‍ജിന്‍പ്ലസ് മൂവീസിനു വേണ്ടി പി.ടി കുഞ്ഞുമുഹമ്മദിന്റെ സംവിധാനത്തില്‍ കെ.വി മോഹനന്‍ നിര്‍മിക്കുന്ന വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.

ഫെബ്രുവരി 24 ന് തലശ്ശേരിയിലെ ബംഗ്ലാ ഭവനത്തിന്റെ അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ച ചിത്രത്തിന്റെ ഷൂട്ടിങ്ങില്‍ നല്ലൊരു പങ്ക് രണ്ട നൂറ്റാണ്ടിലേറെ പഴക്കമുള്ള ആ പൈതൃക ഭവനത്തിലും തലശ്ശേരിയിലെ പരിസര പ്രദേശങ്ങളിലുമായിരുന്നു. മുംബൈയിലും ഹൈദരാബാദിലുമായാണ് ആക്ഷന്‍ സീനുകളടക്കമുള്ള രംഗങ്ങള്‍ ചിത്രീകരിച്ചത്.

ജയകൃഷ്ണന്‍ കാവിലിന്റെ കഥയ്ക്ക് സംവിധായകന്‍ തന്നെയാണ് തിരക്കഥ തയ്യാറായിക്കിയിരുന്നത്. റഫീഖ് അഹമ്മദ്, പ്രഭാവര്‍മ്മ, പ്രേംദാസ് ഗുരുവായൂര്‍ എന്നിവരെഴുതിയ പാട്ടുകള്‍ക്ക് രമേഷ് നാരായണന്‍ സംഗീതം നല്‍കുന്നു. യേശുദാസ് ചിത്ര, മധുവന്തി എന്നിവരാണ് ഗായകര്‍

യുവതാരങ്ങളായ റോഷന്‍ മാത്യു, പ്രയാഗ മാര്‍ട്ടിന്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ആശാ ശരത്, സറീന വഹാബ്, രണ്‍ജി പണിക്കര്, വി.കെ ശ്രീരാമന്‍, ലിയോണി ലിഷോയ്, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഖദ, ശിവജി ഗുരുവായൂര്‍, ആകാശ്, സെയ്ഫ് മുഹമ്മദ് തുടങ്ങിയവരും എത്തുന്നു.

Advertisement