എഡിറ്റര്‍
എഡിറ്റര്‍
ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ സെവാഗും റിച്ചാര്‍ഡ്‌സും: ജെഫ്രി ആര്‍ച്ചര്‍
എഡിറ്റര്‍
Sunday 17th March 2013 1:22pm

ന്യൂദല്‍ഹി: താന്‍ കണ്ട ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാര്‍ വിരേന്ദര്‍ സെവാഗും വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സുമാണെന്ന് ബ്രിട്ടീഷ് എഴുത്തുകാരന്‍ ജെഫ്രി ആര്‍ച്ചര്‍.

Ads By Google

സെവാഗ് റണ്‍സ് നേടുന്നതും ബൗളര്‍മാരെ തളര്‍ത്തുന്നതും ഏറെ ആസ്വാദ്യകരമാണ്. താന്‍ അദ്ദേഹേത്തിന്റെ  കടുത്ത ആരാധാകനാണെന്നും ആര്‍ച്ചര്‍ പറഞ്ഞു. സെവാഗിനെ പോലെ തന്നെ ആവേശം കൊള്ളിച്ച മറ്റൊരു താരമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്‌സ്മാന്‍ വിവ് റിച്ചാര്‍ഡ്‌സെന്നും അദ്ദേഹം പറഞ്ഞു.

ജെഫ്രി ആര്‍ച്ചറിന്റെ ലോക പ്രശസ്ത പുസ്തകമായ ക്ലിഫ്‌റ്ണ്‍ ക്രോണിക്കിളിന്റെ മൂന്നാമത്തെ പതിപ്പിന്റെ പ്രകാശനവുമായി ബന്ധപ്പെട്ടാണ് ആര്‍ച്ചര്‍ ഇന്ത്യയിലെത്തിയത്.

ടെസ്റ്റ് ടീമില്‍ നിന്ന് സെവാഗിനെ പുറത്താക്കിയതിനെ കുറിച്ചുള്ള ആര്‍ച്ചറിന്റെ അഭിപ്രായം ഇങ്ങനെയായിരുന്നു, അദ്ദേഹത്തിന്റെ ഗ്രാഫ് ഉയര്‍ന്നും താണുമാണിരിക്കുന്നത്. അദ്ദേഹത്തിനെ ടീമില്‍ പുറത്താക്കിയത് ഇതിനാലായിരിക്കും.

മൊഹാലി ടെസ്റ്റിലെ ഒഴിഞ്ഞ ഗാലറികള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും ആര്‍ച്ചര്‍ പറഞ്ഞു. ഒരു ട്വന്റി-20 മത്സരമാണ് നടക്കുന്നതെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡി, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, അനില്‍ കുംബ്ലെ എന്നിവരുടെ കടുത്ത ആരാധകനാണ് ജെഫ്രി ആര്‍ച്ചര്‍. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയുമായി മികച്ച സൗഹൃദവും അദ്ദേഹിത്തിനുണ്ടായിരുന്നു.

Advertisement