എഡിറ്റര്‍
എഡിറ്റര്‍
‘ ഇന്നു മുതല്‍ നീ ആസ്ഥാന ട്യൂബ് ലൈറ്റാണ് സ്മിത്തേ’ ; പരമ്പര വിജയത്തില്‍ ഓസീസിനെ ട്രോളിയും ഇന്ത്യയെ പുണര്‍ന്നും സെവാഗിന്റെ ‘ഗരേലു അവാര്‍ഡ്’
എഡിറ്റര്‍
Wednesday 29th March 2017 12:23pm

ന്യൂദല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പര അവസാനിച്ചെങ്കിലും കളിയാരവങ്ങള്‍ അവസാനിക്കുന്നില്ല. ഒരു ഭാഗത്ത് തോല്‍വിയിലും തലയുയര്‍ത്തി എതിരാളികളെ അഭിനന്ദിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്ന ഓസീസ് താരങ്ങളും മറുഭാഗത്ത് ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന ഇന്ത്യന്‍ താരങ്ങളും വാര്‍ത്തകള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

പതിവുപോലെ ഇന്ത്യന്‍ വിജയത്തിന്റെ ആഘോഷത്തിന്റെ ഭാഗമാകാന്‍ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും രംഗത്തെത്തി. അതും പതിവു ശൈലിയില്‍ നല്ല കിണ്ണന്‍ ട്രോളിലൂടെ. ചുമ്മാ ട്വിറ്ററില്‍ ഇന്ത്യയെ അഭിനന്ദിച്ചും ഓസീസിനെ പരിഹസിച്ചും ട്വീറ്റുമാത്രമിട്ടല്ലായിരുന്നു വീരുവിന്റെ ആഘോഷം. വീരുവിന്റെ വകയായി ടൂര്‍ണമെന്റിലെ താരങ്ങള്‍ക്ക് പ്രത്യേക പുരസ്‌കാരങ്ങളുമുണ്ടായിരുന്നു.

‘ഗരേലു അവാര്‍ഡ്’ എന്ന പേരിലായിരുന്നു സെവാഗിന്റെ പ്രത്യേക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചത്. വീട്ടുപകരണങ്ങളായിരുന്നു പുരസ്‌കാരമായി നല്‍കിയത്.

ഇന്ത്യയുടെ മുന്‍നിര ബാറ്റ്‌സ്മാനായ ചേതേശ്വര്‍ പൂജാരയ്ക്ക് നല്‍കിയത് ഇന്‍വേര്‍ട്ടര്‍ പുരസ്‌കാരവും ഓപ്പണര്‍ കെ.എല്‍ രാഹുലിന് സ്റ്റെബിലൈസര്‍ പുരസ്‌കാരവും നല്‍കിയാണ് സെവാഗ് അഭിനന്ദിച്ചത്. എന്നാല്‍ വീരുവിന്റെ അവാര്‍ഡുകളില്‍ ഏറ്റവുമധികം ശ്രദ്ധേയമായത് ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനു നല്‍കിയ പുരസ്‌കാരമായിരുന്നു.


Also Read:  ചെന്നിത്തലയുടെ സത്യാഗ്രഹ വേദിയില്‍ ഇരിപ്പിടം ലഭിച്ചില്ല; കെ.മുരളീധരന്‍ പിണങ്ങിപ്പോയി


ആസ്ഥാന ട്യൂബ് ലൈറ്റായാണ് വീരു സ്മിത്തിനെ തെരഞ്ഞെടുത്തത്. ഡി.ആര്‍.എസ് വിവാദത്തിന്റേയും മറ്റു പശ്ചാത്തലത്തില്‍ സ്മിത്ത് പിന്നീട് മാപ്പു ചോദിച്ചിരുന്നു. ഇതിനെ കളിയാക്കിയായിരുന്നു സ്മിത്തിന് ട്യൂബ് ലൈറ്റ് പുരസ്‌കാരം നല്‍കി സെവാഗ ട്രോളിയത്.

സെവാഗിന്റെ ഗരേലു അവാര്‍ഡുകള്‍

Advertisement