എഡിറ്റര്‍
എഡിറ്റര്‍
ഓസീസിനെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു:സെവാഗ് ടീമിലില്ല
എഡിറ്റര്‍
Thursday 7th March 2013 2:13pm

ന്യൂദല്‍ഹി: ഓസ്ട്രേലിയക്കെതിരെയുള്ള രണ്ട് ടെസ്റ്റുകള്‍ക്കള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യന്‍ ഓപ്പണറായ വീരേന്ദ്ര സെവാഗിനെ ടീമില്‍ നിന്നൊഴിവാക്കി.

Ads By Google

കഴിഞ്ഞ കളിയിലെ സെവാഗിന്റെ മോശം പ്രകടനമാണ് അദ്ദേഹത്തെ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സെവാഗിന് പകരം മറ്റാരെയും ഇത്‌വരെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ നിലവിലുള്ള  ഇന്ത്യന്‍ ടീം അംഗങ്ങളെ പഴയ പോലെ നിലനിര്‍ത്തി.

എം.എസ് ധോണി (ക്യാപ്റ്റന്‍), എം.വിജയ്, സച്ചിന്‍ടെണ്ടൂല്‍ക്കര്‍, വിരാട് കോഹ്‌ലി, ചേതേശ്വര്‍ പൂജാര, ശഖര്‍ ധവാന്‍, രവീന്ദ്ര ജഡേജ, ഇഷാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിങ്, ആര്‍.അശ്വിന്‍, പ്രഗ്യാന്‍ ഓജ, അജിന്‍ക്യ രഹാനെ, അശോക് ദിണ്ഡ എന്നിവരടങ്ങുന്നതാണ് പുതിയ ഇന്ത്യന്‍ ടീം. ഈ മാസം 14 മുതലാണ് 3ാം ടെസ്റ്റ് ആരംഭിക്കുക.

ഡല്‍ഹിയിലും, മൊഹാലിയിലുമായാണ് അവസാന രണ്ട് ടെസ്റ്റുകള്‍ നടക്കുക.  നാല് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്.

Advertisement