എഡിറ്റര്‍
എഡിറ്റര്‍
‘ഈ ചെറുക്കന്റെ ഒരു കാര്യം’; വിരാടിന്റെ കോമഡിക്കു മുന്നില്‍ ചിരിയടക്കാനാവാതെ അമ്പയറും, വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
എഡിറ്റര്‍
Thursday 7th December 2017 1:20pm

ന്യൂദല്‍ഹി: കിംവദന്തികള്‍ പറയുന്നതു പോലെ അത്ര ചൂടനൊന്നുമല്ല ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. എതിര്‍ ടീം താരങ്ങളെ ഇടയ്ക്ക് പ്രകോപിക്കാറുണ്ടെങ്കിലും കളിയും ചിരിയുമൊക്കെയായി കളിക്കളത്തില്‍ നിറഞ്ഞ് നില്‍ക്കുന്നവനാണ് വിരാട്.

വിരാടിന്റെ പല തമാശകളും കളിക്കളത്തില്‍ താരങ്ങളെ പൊട്ടിച്ചിരിപ്പിക്കാറുണ്ട്. എന്നാല്‍ ഇത്തവണ വിരാടിന്റെ തമാശ കേട്ട് ചിരിയടക്കാന്‍ പാടുപെട്ടത് അമ്പയറാണ്. ഇന്നലെ ഇന്ത്യ-ശ്രീലങ്ക അവസാന ടെസ്റ്റിന്റെ അവസാന ദിവസമായിരുന്നു സംഭവം.

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ബൗണ്‍സറുകള്‍ക്ക് മുന്നില്‍ ലങ്കന്‍ സിംഹങ്ങള്‍ക്ക് അടി തെറ്റി. ഷമിയുടെ പന്തില്‍ സദീര പുറത്തായി. അജിന്‍ക്യാ രഹാനെയുടെ കൈകളിലായിരുന്നു സദീരയുടെ ഷോട്ട് ചെന്നു വീണത്. പക്ഷെ സദീര പന്ത് ബാറ്റില്‍ കൊണ്ടെന്ന് സമ്മതിച്ചില്ല. ഫലം ഡി.ആര്‍.എസിന് വിടണമെന്നായി സദീര. എന്നാല്‍ വിക്കറ്റ് ശരിവെക്കുന്നതായിരുന്നു റിപ്ലേ തെളിവുകള്‍.


Also Read; ‘എവിടേയും മഞ്ഞ, ഗ്രൗണ്ടിലെത്തിയപ്പോള്‍ പകച്ചു പോയി’; കരിയര്‍ കഴിഞ്ഞാലും കൊച്ചിയിലെ ഗോളാരവം മറക്കില്ലെന്ന് സിഫ്‌നിയോസ്


ഇതോടെ സദീര ഗ്രൗണ്ടില്‍ നിന്നും മടങ്ങി. വിക്കറ്റ് നേട്ടം ആഘോഷിക്കുന്നതിനിടെയായിരുന്നു ഇന്ത്യന്‍ നായകന്‍ അമ്പയറിന് അരികിലെത്തിയത്. വിരാടിന്റെ തമാശ കേട്ട് അമ്പയര്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. സദീരയുടെ വിക്കറ്റിനെ കുറിച്ചായിരുന്നു ഇരുവരും സംസാരിച്ചത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Advertisement