സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
സ്വിങിനെ നേരിടാന്‍ പാണ്ഡ്യയ്ക്ക് വിരാടിന്റെ ‘ഗീതോപദേശം’; സച്ചിനേയും ദ്രാവിഡിനേയും അനുസ്മരിപ്പിച്ച് താരങ്ങള്‍, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 4:31pm

സെഞ്ചൂറിയന്‍: പരുങ്ങലിലായ ഇന്ത്യയെ നായകന്‍ വിരാട് കോഹ്‌ലി മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വരാന്‍ ശ്രമിക്കുകയാണ്. തന്റെ 21ാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ വിരാട് ഹാര്‍ദ്ദിക്കുമായി കൂടിച്ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനത്തിന്റെ കരുത്തിലാണ് ഇന്ത്യ നില മെച്ചപ്പെടുത്തിയത്.

ബാറ്റിംഗിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നിര്‍ദ്ദേശം നല്‍കുന്ന വിരാടിന്റെ ദൃശ്യങ്ങള്‍ ക്രിക്കറ്റിന്റെ മനോഹര കാഴ്ച്ചകളിലൊന്നായി മാറിയിരിക്കുകയാണ്. ഇന്ത്യ ദക്ഷിണാഫ്രിക്കയുയര്‍ത്തി 335 റണ്‍സില്‍ നിന്നും 152 റണ്‍സ് അകലെ നില്‍ക്കുമ്പോഴായിരുന്നു വിരാട് പാണ്ഡ്യയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

പോര്‍ട്ടീസ് ബൗളര്‍മാരായ വെര്‍നന്‍ ഫിലാന്‍ഡര്‍, റബാഡ, മോര്‍ക്കല്‍ തുടങ്ങിയവരെ നേരിടാന്‍ നന്നായി ബുദ്ധിമുട്ടുണ്ടായിരുന്നു പാണ്ഡ്യ. നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നിന്നും വിരാട് കൃത്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി പാണ്ഡ്യയെ കരകയറ്റുകയായിരുന്നു.

പന്ത് പിച്ച് ചെയ്ത ശേഷം എങ്ങോട്ടായിരിക്കും തിരിയുക എന്ന് പാണ്ഡ്യയ്ക്ക് പറഞ്ഞു കൊടുക്കാനായി ഒരു കയ്യില്‍ നിന്നും മറു കൈയ്യിലേക്ക് മാറ്റുകായിരുന്നു. പിന്നീട് കാലുകള്‍ ഉപയോഗിച്ചും ഇന്‍ സ്വിങറും ഔട്ട് സ്വിങറും വിരാട് പാണ്ഡ്യയ്ക്ക് പറഞ്ഞു കൊടുത്തു. ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണവും മൈക്കില്‍ പതിഞ്ഞിട്ടുണ്ട്.

മുമ്പ് സമാനമായ രീതിയില്‍ സച്ചിനും ദ്രാവിഡും പരസ്പരം സഹായിച്ചിട്ടുണ്ട്. ആ സംഭവത്തോടാണ് പലരും ഇന്നത്തെ സംഭവവും ഉപമിക്കുന്നത്. അതേസമയം, വിരാട് കോഹ് ലിയുടെ ചെറുത്തു നില്‍പ്പ് തുടരുകയാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ വിരാട് 146 റണ്‍സെടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്‌കോര്‍ 293-8 എന്ന നിലയിലാണ്.

Advertisement