അഗ്രഷന്‍ മാത്രമല്ല, 'കോഹ്‌ലി നാഥന്' ഇതും വശമുണ്ടോ? ഇങ്ങനെ ഒന്ന് ഒരുപക്ഷേ കരിയറില്‍ തന്നെ ആദ്യമാവും; എനര്‍ജറ്റിക് ആഘോഷവുമായി കിങ് കോഹ്‌ലി
Sports News
അഗ്രഷന്‍ മാത്രമല്ല, 'കോഹ്‌ലി നാഥന്' ഇതും വശമുണ്ടോ? ഇങ്ങനെ ഒന്ന് ഒരുപക്ഷേ കരിയറില്‍ തന്നെ ആദ്യമാവും; എനര്‍ജറ്റിക് ആഘോഷവുമായി കിങ് കോഹ്‌ലി
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th September 2022, 4:29 pm

ഇന്ത്യ – ഓസ്‌ട്രേലിയ ടി-20 പരമ്പരയില്‍ ഇന്ത്യ വിജയിച്ചിരുന്നു. സന്ദര്‍ശകരെ 2-1ന് തോല്‍പിച്ചാണ് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ലോകകപ്പിന് മുമ്പ് തന്നെ ടീം സ്പിരിറ്റും കോണ്‍ഫിഡന്‍സും വര്‍ധിപ്പിക്കാനും ഇന്ത്യക്കായി.

നിര്‍ണായകമായ മൂന്നാം മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും തകര്‍ത്തടിച്ചതോടെയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ഇരുവരും അര്‍ധ സെഞ്ച്വറി നേടിയിരുന്നു. 36 പന്തില്‍ നിന്നും സൂര്യകുമാര്‍ 69 റണ്‍സെടുത്തപ്പോള്‍ കോഹ്‌ലി 48 പന്തില്‍ നിന്നും 63 റണ്‍സാണ് സ്വന്തമാക്കിയത്. സൂര്യകുമാറായിരുന്നു കളിയിലെ താരം.

‘എനര്‍ജറ്റിക് പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡാ’ണ് വിരാട് കോഹ്‌ലിയെ തേടിയെത്തിയിരിക്കുന്നത്. മത്സര ശേഷം പുരസ്‌കാരം സ്വീകരിക്കുന്ന കോഹ്‌ലിയുടെ ഒരു വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.

പുരസ്‌കാരം സ്വീകരിച്ച ശേഷം സഹ താരങ്ങളുടെ അടുത്തേക്ക് ഓടി വരുന്ന രീതിയിലാണ് താരം ടീമിന്റെ വിജയവും പുരസ്‌കാരനേട്ടവും ആഘോഷമാക്കിയത്.

വിരാടിന്റെ പ്രവര്‍ത്തി കണ്ട് സഹ താരങ്ങള്‍ പൊട്ടിച്ചിരിക്കുകയായിരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലെ തന്റെ സഹതാരം ഗ്ലെന്‍ മാക്‌സ്‌വെല്ലിനൊപ്പവും താരം ചിരി പങ്കിട്ടു.

അതേസമയം, ഓസീസിനെതിരെയുള്ള പരമ്പരയുടെ ചൂടാറും മുമ്പ് തന്നെ ഇന്ത്യ അടുത്ത പരമ്പരക്കൊരുങ്ങുകയാണ്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനമാണ് ഇനി രോഹിത്തിനും ടീമിനും മുമ്പിലുള്ളത്.

ലോകകപ്പിന് മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി-20 പരമ്പരയാണിത്. ടീമിന് മികച്ച തയ്യാറെടുപ്പ് നടത്താനുള്ള അവസരമായിട്ടാണ്
ഇന്ത്യ – സൗത്ത് ആഫ്രിക്ക പരമ്പരയെ വിലയിരുത്തുന്നത്.

സെപ്റ്റംബര്‍ 28 ബുധനാഴ്ച കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് ആദ്യ മത്സരം.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്കാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലെത്തുന്നത്. നേരത്തെ ഐ.പി.എല്ലിന് ശേഷം ഇരുവരും അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഏറ്റുമുട്ടിയിരുന്നു. 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ കലാശിക്കുകയായിരുന്നു.

 

Content Highlight: Virat Kohlis funny celebration goes viral