സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
India-South Africa
‘ഇത് നിനക്കുള്ള എന്റെ സമ്മാനം’; 150 റണ്‍സ് പിന്നിട്ടപ്പോള്‍ വിവാഹ മോതിരത്തില്‍ ചുംബിച്ച് വിരാടിന്റെ ആഘോഷം, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Monday 15th January 2018 6:05pm

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഫോമില്ലാതെ പോയതിന്റെ കടം വിരാട് കോഹ് ലി രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ വീട്ടിയിരിക്കുകയാണ്. മുന്‍ നിര ബാറ്റ്‌സ്മാന്മാരെല്ലാം പരാജയപ്പെട്ടിടത് മധ്യനിരയെ കൂട്ടുപിടിച്ച് വിരാട് ഇന്ത്യ സുരക്ഷിതമായ സ്ഥാനത്തേക്ക് നയിക്കുകയായിരുന്നു.

സെഞ്ച്വറി പ്രകടനവുമായാണ് വിരാട് തിരിച്ചു വരവ് ഗംഭീരമാക്കിയത്. എന്നാല്‍ ആരാധകരെ കൂടുതല്‍ രസിപ്പിച്ചത് വിരാടിന്റെ സെലിബ്രേഷനായിരുന്നു. 150 റണ്‍സ് കടന്നപ്പോള്‍ വിരാട് ആഘോഷിച്ചത് തന്റെ വിവാഹ മോതിരത്തില്‍ ചുംബിച്ചു കൊണ്ടായിരുന്നു.

നേരത്തെ വിവാഹമോതിരം മാലയില്‍ കോര്‍ത്തിട്ടുകൊണ്ട് വിരാട് ആരാധകരുടെ മനസ് കവര്‍ന്നിരുന്നു. ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെടും മുമ്പായിരുന്നു വിരാടും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും വിവാഹിതരായത്. ദിര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

ആദ്യ ടെസ്റ്റ് കാണാന്‍ അനുഷ്‌കയും എത്തിയിരുന്നു. വിരാടിന്റെ പരാജയത്തിന് കാരണം അനുഷ്‌കയുടെ സാന്നിധ്യമാണെന്ന് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. അതിനെല്ലാമുള്ള വിരാടിന്റെ ചുട്ടമറുപടിയാണ് ഇന്ന് നേടിയ സെഞ്ച്വറി.

അതേസമയം, രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 307 ന് ഓള്‍ ഔട്ടായി. വിരാടാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. മറുപടിയ്ക്കായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സെടുത്തിട്ടുണ്ട്. ബുംറയ്ക്കാണ് രണ്ട് വിക്കറ്റും.

Advertisement