ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
ipl 2018
ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് വിരാട്; കോഹ്‌ലിയെ പുകഴ്ത്തി ബ്രാവോ
ന്യൂസ് ഡെസ്‌ക്
Tuesday 17th April 2018 10:02am

ബംഗലൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെയും ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരുവിന്റെയും നായകനായ വിരാട് കോഹ്‌ലിയെ ഫുട്ബാള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടുപമിച്ച് വിന്‍ഡീസ് താരം ഡ്വെയ്ന്‍ ബ്രാവോ. തന്റെ സഹോദരന്‍ ഡാരന്‍ ബ്രാവോയുമായി ബാറ്റിംഗിനെക്കുറിച്ച് പറയണമെന്നും ഡ്വെയ്ന്‍ ബ്രാവോ വിരാടിനോട് ആവശ്യപ്പെട്ടു.

‘ അണ്ടര്‍ 19 ക്രിക്കറ്റില്‍ എന്റെ സഹോദരനൊപ്പം കളിച്ചിട്ടുള്ള ആളാണ് വിരാട്. വിരാടിനെക്കാണുമ്പോള്‍ ക്രിക്കറ്റിലെ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആണെന്നാണ് ഞാന്‍ കരുതുന്നത്.’

വിരാട് ഫീല്‍ഡില്‍ പുറത്തെടുക്കുന്ന പാഷന്‍ അഭിനന്ദക്കേണ്ടതാണ്. ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അദ്ദേഹത്തിന്റെ ടീമിനെതിരെ കളിക്കുക എന്നത് എനിയ്ക്ക് ഊര്‍ജ്ജം പകരുന്ന ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐ.പി.എല്ലില്‍ ചെന്നൈയുടെ താരമാണ് ബ്രാവോ.


Also Read:  ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം തെരുവില്‍ ക്രിക്കറ്റ് കളിച്ച് സച്ചിന്‍; ഏറ്റെടുത്ത് ക്രിക്കറ്റ് ലോകവും സോഷ്യല്‍ മീഡിയയും


അവസാന മത്സരത്തില്‍ പഞ്ചാബിനോട് ചെന്നൈ തോല്‍വി വഴങ്ങിയിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബോളിങ്ങിനിറങ്ങിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സെടുക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്ക് 20 ഓവറില്‍ 193 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ അര്‍ധ സെഞ്ച്വറി മികവിലാണ് കിങ്‌സ് ഇലവന്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ലോകേഷ് അഗര്‍വാള്‍- ക്രിസ് ഗെയ്ല്‍ ഓപ്പണിങ് കൂട്ടുകെട്ട് കിങ്‌സ് ഇലവന് മികച്ച തുടക്കം നല്‍കിയെങ്കിലും വാലറ്റം തകര്‍ന്നത് ചെന്നൈയ്ക്ക് ആശ്വാസമായി. 33 ബോളില്‍ നിന്ന് 63 റണ്‍സെടുത്ത ഗെയ്‌ലാണ് പഞ്ചാബ് ടോപ്പ് സ്‌കോറര്‍. നാല് സിക്‌സുകളും ഏഴ് ഫോറുകളടുമടങ്ങുന്ന ഇന്നിങ്‌സാണ് ഗെയ്ല്‍ കാഴ്ചവെച്ചത്.


Also Read:  ‘സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍പെങ്ങുമില്ലാത്ത വിധം വര്‍ധിച്ചു’; കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ


ചെന്നൈ ബോളര്‍മാരില്‍ ഇമ്രാന്‍ താഹിര്‍, ശ്രദ്ധുള്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, ഷെയ്ന്‍ വാട്‌സണ്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ തുടക്കത്തില്‍ പതറിയ ചെന്നൈ നിരയില്‍ ക്യാപ്റ്റന്‍ ധോണിയുടെ അര്‍ധ സെഞ്ച്വറി പാഴായി. 44 ബോളില്‍ നിന്ന് 79 റണ്‍സെടുത്ത ധോണിക്ക് അവസാന നിമിഷം കാലിന് പരിക്കേറ്റതാണ് ചെന്നൈയുടെ ജയം അകറ്റിയത്. പഞ്ചാബ് ബോളര്‍മാരില്‍ ആന്‍ഡ്യൂ ടൈ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍, മോഹിത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

WATCH THIS VIDEO:

Advertisement