എഡിറ്റര്‍
എഡിറ്റര്‍
‘നിങ്ങളാണ് എന്നും ഞങ്ങളുടെ ക്യാപ്റ്റന്‍’; ധോണിയുടെ 300 ാം മാച്ചില്‍ വികാരനിര്‍ഭരമായ പ്രസംഗവുമായി കോഹ്‌ലി; വീഡിയോ
എഡിറ്റര്‍
Friday 1st September 2017 12:50pm

കൊളംബോ: നിലവിലെ ഇന്ത്യന്‍ ടീമിലെ മുതിര്‍ന്ന താരമാണ് മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി. തന്റെ കരിയറിലെ മുന്നൂറാം ഏകദിന മത്സരത്തിനായിരുന്നു ധോണി ഇന്നലെ ശ്രീലങ്കക്കെതിരെ ഇറങ്ങിയത്. ഇന്ത്യക്കായി ഏറ്റവുമധികം വിജയങ്ങള്‍ സമ്മാനിച്ച മുന്‍ നായകന് ടീം അര്‍ഹിച്ച ആദരവും മത്സരത്തിനു മുന്നേ നല്‍കി.


Also Read: ‘അവളുടെ ആ വാക്കുകളാണ് ഓസീസിനെ തകര്‍ക്കാന്‍ ഉത്തേജനമായത്’; വിജയ രഹസ്യം പങ്കുവെച്ച് ഷാക്കീബ് അല്‍ ഹസന്


ഇന്ത്യന്‍ ടീം ഒരുക്കിയ ആദരത്തില്‍ നായകന്‍ വിരാട് കോഹ്‌ലി ധോണിക്ക് പ്ലാറ്റിനം പ്ലേറ്റ് ചെയ്ത ഒരു ബാറ്റും സമ്മാനമായി നല്‍കി. ഉപഹാരം നല്‍കുന്നതിനു മുന്നോടിയായി കോഹ്‌ലി ധോണിയെക്കുറിച്ച് സംസാരിച്ച വാക്കുകളാണ് ക്രിക്കറ്റ് ലോകത്തെ ഇന്നത്തെ ചര്‍ച്ചാ വിഷയം.

‘നിങ്ങളായിരിക്കും എന്നും ഞങ്ങളുടെ നായകനെന്നാണ് കോഹ്‌ലി ധോണിയോട് പറഞ്ഞത്. വികാര നിര്‍ഭരമായാണ് കോഹ്‌ലിയെ ചടങ്ങില്‍ കാണപ്പെട്ടത്. ‘ എന്താണ് ഞാന്‍ ഇപ്പോള്‍ പറയുക. ഞങ്ങളില്‍ 90 ശതമാനം പേരും കളിച്ചു തുടങ്ങിയത് താങ്കളുടെ കീഴിലാണ്. താങ്കള്‍ക്ക് ഇത്തരത്തിലൊരു സമ്മാനം നല്‍കാന്‍ കഴിയുന്നത് വലിയൊരു നേട്ടമായി കാണുന്നു. താങ്കളാണ് എക്കാലത്തെയും ഞങ്ങളുടെ നായകന്‍’ കോഹ്‌ലി പറഞ്ഞു.


Dont Miss: സച്ചിന്റെ 10ാം നമ്പര്‍ ജേഴ്‌സി എന്തുകൊണ്ട് തനിക്ക്; കാരണം വെളിപ്പെടുത്തി ഷാര്‍ദുള്‍ ഠാക്കൂര്‍


മുന്നൂറാം മത്സരത്തിനിറങ്ങിയ ധോണി മികച്ച പ്രകടനമാണ് മത്സരത്തില്‍ കാഴ്ചവെച്ചത്. മത്സരത്തില്‍ പുറത്താകാതെ 49 റണ്‍ നേടിയ താരം. ഏറ്റവും കൂടുതല്‍ തവണ ഏകദിന ക്രിക്കറ്റില്‍ പുറത്താകാതെ നിന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. ഇന്നലത്തേത് ഉള്‍പ്പെടെ 73 ഏകദിനങ്ങളിലാണ് ധോണി പുറത്താകാതെ നിന്നത്.

വീഡിയോ

Advertisement