എഡിറ്റര്‍
എഡിറ്റര്‍
‘സച്ചിന്റെ സെഞ്ച്വറികളുടെ റെക്കോര്‍ഡ് തകര്‍ക്കുമോ?’; മനസ് തുറന്നു കോഹ്‌ലി
എഡിറ്റര്‍
Tuesday 5th September 2017 9:45am

 

ന്യൂദല്‍ഹി: അന്താരാഷട്ര ക്രിക്കറ്റില്‍ വിരാട് കോഹ്‌ലി അവതരിച്ചത് മുതല്‍ കോഹ്‌ലിയെ സച്ചിന്റെ പിന്‍ഗാമി എന്നാണ് മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. അതിനെ ശരിവെക്കുന്ന രീതിയിലുമാണ് ഇന്ത്യന്‍ നായകന്റെ പ്രകടനവും. ഏകദിന മത്സരങ്ങളില്‍ സെഞ്ച്വറി നേടുക എന്നത് തന്നെ വിനോദമാക്കിയ രീതിയിലാണ് കോഹ്‌ലിയുടെ ബാറ്റിങ്ങ്.


Also Read: ‘ഞാന്‍ പറഞ്ഞില്ലേ പിണറായി വിജയനാ കേരളം ഭരിക്കുന്നത് എന്ന്’; സ്വാശ്രയ പ്രവേശനം നേടിയ വിദ്യാര്‍ത്ഥിയുടെ അച്ഛന്റെ വാക്കുകള്‍ പങ്കുവെച്ച് തോമസ് ഐസക്


കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിയോടെ കോഹ്‌ലി 30 അന്താരാഷ്ട്ര സെഞ്ച്വറികളാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. റിക്കി പോണ്ടിങ്ങിന്റെ റെക്കോര്‍ഡിനൊപ്പമാണ് താരം എത്തിയിരിക്കുന്നത്. റിക്കി പോണ്ടിങ്ങ് 375 മത്സരങ്ങളില്‍ നിന്നാണ് 30 ല്‍ എത്തിയതെങ്കില്‍ കോഹ്‌ലി വെറും 194 മത്സരങ്ങളിലാണ് നേട്ടം കൈവരിച്ചത്. സച്ചിന്റെ 49 സെഞ്ച്വറികള്‍ എന്ന റെക്കോര്‍ഡ് മാത്രമാണ് ഇനി കോഹ്‌ലിക്ക് മറികടക്കാനുള്ളത്.

ഏകദിന മത്സരങ്ങളില്‍ സച്ചിന്റെ പേരിലുള്ള സെഞ്ച്വറികളുടെ റെക്കോര്‍ഡ് കോഹ്‌ലി തകര്‍ക്കുമോയെന്ന ചോദ്യം ക്രിക്കറ്റ് ലോകം ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. ഒടുവില്‍ അതിന് ഉത്തരവുമായി എത്തിരിക്കുകയാണ് കോഹ്‌ലി.

‘ആ വലിയ മനുഷ്യന്‍ അല്‍പ്പം കൂടി മുന്നിലാണ്. അത് മറികടക്കുക എന്നത് അല്‍പ്പം ബുദ്ധിമുട്ടുള്ള കാര്യവും. ഞാന്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഞാന്‍ 90 ല്‍ നില്‍ക്കുമ്പോള്‍ ടീം വിജയിക്കുകയാണെങ്കില്‍ എനിക്കതുമതി.’ കോഹ്‌ലി പറയുന്നു.


Dont Miss: ‘ഞങ്ങളുടെ ക്ഷമയ്ക്കും അതിരുണ്ട്’; യുദ്ധം ഇരന്നുവാങ്ങരുതെന്ന് ഉത്തരകൊറിയയോട് അമേരിക്ക


പോണ്ടിങ്ങിന്റെ റെക്കോര്‍ഡിനൊപ്പമെത്തിയതിലുള്ള സന്തോഷവും താരം പങ്കുവെച്ചു. ‘പോണ്ടിങ്ങിനൊപ്പം നില്‍ക്കുക എന്നത് വലിയൊരു അംഗീകാരം തന്നെയാണ്.’ കോഹ്‌ലി പറഞ്ഞു. എനിക്ക് കഴിയുന്നതിന്റെ പരമാവധി താന്‍ ടീമിനായി സംഭാവന ചെയ്യുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement